Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജെ സി ഐ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് കുട വിതരണം ചെയ്തു.

26 Jul 2024 17:48 IST

Jithu Vijay

Share News :

തിരൂരങ്ങാടി : ജെ സി ഐ തിരൂരങ്ങാടിയുടെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ ആരംഭിച്ച അംബ്രല്ല പോയിന്റ് സർക്കിൾ ഇൻസ്പെക്ടർ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനിലെ പൊതുവായ ആവശ്യങ്ങൾക്കും ട്രാഫിക് ജോലിയിൽ ഏർപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്മാർക്കും മറ്റും ഏറെ ഉപകാരപ്രദമായ ഈ പദ്ധതി പ്രകാരം സ്റ്റേഷനിലേക്ക് ആവശ്യമായ കുടകൾ പ്രസിഡണ്ട് ജെ.സി ഇസ്ഹാക്കിന്റെ നേതൃത്വത്തിൽ സി ഐ ക്ക് കൈമാറി. ചടങ്ങിൽ മുൻ പ്രസിഡന്റ്മാരായ ഡോ. ഹാറൂൺ അബ്ദുൽ റഷീദ്, ഇസു ഇസ്മായിൽ, വിജയൻ മാസ്റ്റർ, ഭാരവാഹികളായ ഇർഷാദ് റാഫി, സിറാജ്, മുജീബ് റഹ്മാൻ, ഇസ്മായിൽ അഹുബാബ്, ഉസ്മാൻ പത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News