Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ സി.പി.ഐ.എം. പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ചും ധർണ്ണയും നടത്തി.

23 Aug 2024 15:27 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ സി.പി.ഐ.എം. പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ചും ധർണ്ണയും നടത്തി. 


പരപ്പനങ്ങാടി മുൻസിപ്പാലിറ്റി ഓഫീസിന് മുന്നിൽ ചേർന്ന ധർണ്ണ സി.പി.ഐ.എം. ജില്ല സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്തു. സി പി ഐ എം തിരൂരങ്ങാടി ഏരിയാ സെക്രട്ടറി തയ്യിൽ അലവി,

ഏരിയ കമ്മിറ്റി അംഗങ്ങളായ തുടിശ്ശേരി കാർത്തികേയൻ, പാലക്കണ്ടി വേലായുധൻ എന്നിവർ സംസാരിച്ചു. 


കെ.കെ.ജയചന്ദ്രൻ സ്വാഗതവും 

കെ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. നഗരസഭ കൗൺസിലർ എൻ.എം. ഷമേജ് അദ്ധ്യക്ഷത വഹിച്ചു.

Follow us on :

More in Related News