Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2024 11:41 IST
Share News :
കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ കസ്റ്റഡിയിലെടുത്ത മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പതിനൊന്നു ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തേക്ക്. ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി അംഗീകരിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. ഇന്ന് തന്നെ ദിവ്യ ജയിൽ മോചിതയായേക്കും.
അതേസമയം, പി പി ദിവ്യയ്ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ദിവ്യയെ പാര്‍ട്ടി അംഗം മാത്രമായി തരംതാഴ്ത്താനാണ് തീരുമാനം. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്.
Follow us on :
Tags:
More in Related News
Please select your location.