Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2024 21:51 IST
Share News :
വൈക്കം : അഡ്വ. വി. വി. സത്യൻ സത്യസന്ധനായ പൊതു പ്രവർത്തകനായിരുന്നുവെന്നും സത്യൻ്റെ സാന്നിധ്യം നാട്ടിലെ കോൺഗ്രസ്സ് പ്രവർത്തകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരുന്നുവെന്നും കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴക്കൻ എക്സ് എംഎൽഎ വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവും കെ പി സി സി അംഗവും, മുതിർന്ന അഭിഭാഷകനുമായിരുന്ന അഡ്വ. വി.വി.സത്യൻ്റെ 5ാം ചരമവാർഷികത്തോടനുബന്ധിച്ച് അഡ്വ. വി.വി.സത്യൻ സ്മാരക ട്രസ്റ്റ് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ വച്ചു നടത്തിയ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയർമാൻ അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റുമാരായ പി.ഡി. ഉണ്ണി, എം.കെ. ഷിബു, വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ്, കെ.ആർ ഷൈലകുമാർ, അഡ്വ. എ.സനീഷ്കുമാർ, ബി. അനിൽകുമാർ, ജയ് ജോൺ പേരയിൽ, പി.പി.സിബിച്ചൻ,എം.വി. മനോജ്, ഇടവട്ടം ജയകുമാർ ,വിജയമ്മ ബാബു, പി.കെ. മണിലാൽ, ശ്രീദേവി അനിരുദ്ധൻ തുടങ്ങിയവർ പ്രസംഗിച്ചു. ചരമവാർഷികത്തോടനുബന്ധിച്ച് ആശയ സന്നദ്ധ സേവന സംഘടനയുമായി സഹകരിച്ച് വൈക്കം താലൂക്ക് ആശുപത്രിയിൽ ഭക്ഷണവിതരണവും നടത്തി.
Follow us on :
Tags:
More in Related News
Please select your location.