Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 20:04 IST
Share News :
തൊടുപുഴ: അതിരൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി കുറ്റപ്പെടുത്തി. ഫണ്ടുകളുടെ പ്രശ്‌നമാണ് വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് കാരണമെന്ന് പറയാന്‍ കഴിയില്ല. എല്ലാ വര്‍ഷവും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെ വനം വകുപ്പ് ആവശ്യപ്പെടുന്ന തുക ലഭിക്കാറുള്ളതാണ്. കഴിഞ്ഞ വര്‍ഷം അത് ലഭിച്ചിട്ടുമുണ്ട്. ഈ വര്‍ഷം 620 കോടി രൂപയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതനുസരിച്ച് അനുവദിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തി ക്കൊണ്ട് ഇരിക്കുകയാണ്. ആര്‍.കെ.വി.വൈ രാഷ്ട്രീയ കൃഷി വികാസ് യോജന വഴി ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കാവുന്നതാണ്. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പദ്ധതികള്‍ കൃത്യ സമയത്ത് ആരംഭിക്കാന്‍ കഴിയാത്തത് വീഴ്ച്ചയാണ്. ദേശീയപാത 85 വികസനത്തിന്റെ ഭാഗമായി 5 കോടി രൂപയാണ് വനം വകുപ്പ് വന്യ ജീവി മനുഷ്യ സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള പദ്ധതികള്‍ക്കായി ആവശ്യപ്പെട്ടത്. അത് നല്‍കുന്നതിന് തീരുമാനമായിട്ടുള്ളതാണ്.
എം.പി ഫണ്ട് അനുവദിക്കുന്നതില്‍ മുഖ്യപരിഗണന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. പീരുമേട് കുട്ടിക്കാനത്ത് സ്‌കൂള്‍ കുട്ടികളെ കാട്ടാന ഓടിച്ച മേഖലയില്‍ 22.50 ലക്ഷം രൂപയുടെ പ്രൊപ്പോസല്‍ എം.പി ഫണ്ടില്‍ നിന്നും നല്‍കും. കെ.കെ റോഡ് പി.ഡി.എസ് മുതല്‍ മുക്കാടന്‍സ് വരെ 4 കിലോമീറ്റര്‍ ഫെന്‍സിങും, തോട്ടാപ്പുര , തെപ്പക്കുളം ഫെന്‍സിങ് 3.5 കിലോ മീറ്റര്‍ എന്നീ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്. കോട്ടയം ഡി.എഫ്.ഒ നിര്‍ദേശിച്ച പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. മൂന്നാര്‍ ഡി.എഫ്.ഒ യുടെ പരിധിയില്‍ വരുന്ന ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തിലെ പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാവുമ്പോള്‍ ചെറുകിട കര്‍ഷകരും, തൊഴിലാളികളുമാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. കര്‍ഷകരുടെ കൈവശമുള്ള കൃഷിയിടങ്ങളില്‍ ഫെന്‍സിങ് നിര്‍മ്മാണം അനുവദിച്ച് നല്‍കേണ്ടതാണ്. പട്ടയമുള്ള ഭൂമിയില്‍ മാത്രമേ നല്‍കൂ എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല . വന്‍കിട കൈയ്യേറ്റമൊഴിച്ച് ചെറുകിട കര്‍ഷകരുടേയും, തൊഴിലാളികളുടെയും ആവാസ വ്യവസ്ഥ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പണം മുടക്കി പദ്ധതി തയ്യാറാക്കേണ്ടതും നടപ്പിലാക്കേണ്ടതുമാണെന്നും എം.പി വ്യക്തമാക്കി.
Follow us on :
More in Related News
Please select your location.