Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'വിദ്യാർത്ഥികൾ ക്യാമ്പുകളിലേക്ക്'; വയനാട്ടിലെയും കോഴിക്കോട്ടിലെയും ദുരന്തം അനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി കെ.എസ്.സി (എം)

03 Aug 2024 22:48 IST

CN Remya

Share News :

കോട്ടയം: വയനാട്, കോഴിക്കോട് മേഖലകളിൽ ദുരന്തം അനുഭവിച്ച ആളുകൾക്ക് കൈത്താങ്ങുമായി ക്യാമ്പുകളിലേക്ക് ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള അവശ്യസാധനങ്ങളുമായി കെ.എസ്.സി (എം). പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപിയുടെ നിർദ്ദേശനുസരണമാണ് കേരള സ്റ്റുഡൻസ് കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.സി(എം) പ്രവർത്തകർ 'വിദ്യാർത്ഥികൾ ക്യാമ്പുകളിലേക്ക്' എന്ന ആശയവുമായി രംഗത്തിറങ്ങിയത്. പ്രകൃതി ദുരിതം വിതച്ച  വയനാടും കോഴിക്കോടും കെ.എസ്.സി (എം) പ്രവർത്തകർ സന്നദ്ധ പ്രവർത്തനങ്ങളുമായി സജീവമാണ്. ക്യാമ്പുകളിലേക്കുള്ള ആവശ്യസാധനങ്ങളുമായുള്ള സ്നേഹവണ്ടി പാർട്ടി സംസ്ഥാന ഓഫീസ് ചാർജ് സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. വിജി എം തോമസ്, കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് ബ്രൈറ്റ് വട്ടനിരപ്പേൽ, ജോ കൈപ്പൻപ്ലാക്കൽ, അമൽ ചാമക്കാല, ജോൺ തോമസ്, ലിബിൻ ബിജോയ് മുണ്ടുപാലത്തിങ്കൽ, അമൽ മോൻസി കോയിപ്പുറത്ത്, ജോസ്ഫ് മണിമല എന്നിവർ നേതൃത്വം നൽകി.

മേഖലയിലുള്ള മുഴുവൻ വിദ്യാർഥികൾക്കും ആവശ്യമായ പഠനോപകരണങ്ങൾ കെ.എസ്.സി(എം) വിതരണം ചെയ്യുമെന്നും കെ.എസ്.സി(എം) സംസ്ഥാന പ്രസിഡന്റ ബ്രൈറ്റ് വട്ടനിരപ്പേൽ അറിയിച്ചു.

Follow us on :

More in Related News