Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലായിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട,വെസ്റ്റ് ബംഗാളിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടി

20 Apr 2024 21:52 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:പാലായിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട,വെസ്റ്റ് ബംഗാളിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടി

വിൽപ്പനക്ക് സൂക്ഷിച്ചിരുന്ന അര കിലോ കഞ്ചാവ് പിടിച്ചെടുത്തു. പാലാ ടൗൺ, ചെത്തിമറ്റം, കൊട്ടാരമറ്റം ഭാഗങ്ങളിൽ വില്പന നടത്തുന്നതിനുവേണ്ടി അര കിലോയോളം കഞ്ചാവ് ക ടത്തിക്കൊണ്ടുവരവേ വെസ്റ്റ് ബംഗാൾ, ബർദു വാൻ സ്വദേശിയായ... സരോവർ എസ് കെ എന്നയാളെ പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ടീം അറസ്റ്റ് ചെയ്തു.ഒരുമാസം മുമ്പ് പാലാ എക്സൈസ് റേഞ്ച് ടീം നടത്തിയ റെയ്‌ഡിൽ 2. 5 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്‌തിരുന്നു. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിലേക്കും മറ്റും അന്വേഷണങ്ങൾ നടന്നു വരികയാണ്.റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബി, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഫിലിപ് തോമസ്, അനീഷ് കെ വി, പ്രിവൻ്റ്റീവ് ഓഫീസർ മനു ചെറിയാൻ, സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ പി നായർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രജനി ടി, ഡ്രൈവർ സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News