Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 08:16 IST
Share News :
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് സംസ്ഥാനത്തിന്റെ വായ്പയാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള സര്‍ക്കാര്‍. നിബന്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഫണ്ട് തിരിച്ചടക്കേണ്ടി വന്നാല്‍ 12000 കോടി രൂപയുടെ അധിക ബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാകുക.
വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ ഘട്ടത്തിനായി ചിലവാകുന്ന 8867 കോടി രൂപയില്‍ 5595 കോടി രൂപയാണ് സംസ്ഥാന വിഹിതം. 817. 80 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ടായും നല്‍കണം. ഈ തുക സംസ്ഥാനത്തിന് നല്‍കുന്ന വായ്പയാക്കി മാറ്റാനാണ് കേന്ദ്ര തീരുമാനം. എംപര്‍ കമ്മറ്റി യോഗത്തിന്റെ മിനിറ്റ്‌സ് പുറത്ത് വന്നതോടെയാണ് കേന്ദ നീക്കം തിരിച്ചറിയുന്നതും കേരളം പ്രതിരോധിക്കുന്നതും. വ്യവസ്ഥ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് ഭീമമായ നഷ്ടം ഉണ്ടാകുമെന്ന് കത്തില്‍ മുഖ്യമന്ത്രി പറയുന്നു. പതിനായിരം കോടി മുതല്‍ പന്ത്രണ്ടായിരം കോടി വരെ അധിക ബാധ്യത വരുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. വിഴിഞ്ഞത്തിലൂടെ കേന്ദ്രത്തിന് ലഭിക്കുന്ന അധിക വരുമാനം കൂടി വിശദീകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ കത്ത്. തൂത്തുക്കുടി തുറമുഖത്തെ വായ്പ തിരിച്ചടവില്‍ നിന്ന് ഒഴിവാക്കിയ കാര്യവും കേരളം ചൂണ്ടിക്കാട്ടുന്നു.
Follow us on :
Tags:
More in Related News
Please select your location.