Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2024 16:23 IST
Share News :
വൈക്കം: വൈക്കം താലൂക്ക് ഗവൺമെൻറ് എംപ്ലോയീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു. വൈക്കം കച്ചേരി കവല- കൊച്ചു കവല റോഡിലെ സംഘം കെട്ടിടത്തിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം വൈക്കം സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ സി. കെ ബിന്ദു നിർവഹിച്ചു. സംഘം ഡയറക്ടർ ബോർഡ് അംഗം ബിബിത മോഹന് ആദ്യ കിറ്റ് നൽകി വിൽപ്പന ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡൻ്റ് പി. ആർ സരീഷ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സി. എ ജാസ്മിൻ, സംഘം സെക്രട്ടറി എസ്. ശരണ്യ തുടങ്ങിയവർ പ്രസംഗിച്ചു.. കൺസ്യൂമർഫെഡിൽ നിന്നും ലഭ്യമാക്കിയ നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് മിതമായ നിരക്കിൽ ഓണച്ചന്തയിൽ ലഭ്യമാകും.
Follow us on :
Tags:
More in Related News
Please select your location.