Fri Apr 4, 2025 8:59 AM 1ST

Location  

Sign In

ലഹരി ഉപയോഗവും തകരുന്ന കുടുംബ ബന്ധങ്ങളും ബോധവൽക്കരണ ക്യാമ്പ് നടത്തി

30 Mar 2025 18:37 IST

Jithu Vijay

Share News :

കൊണ്ടോട്ടി : നവോദയ ആർട്സ് & സ്പോർട്സ് ക്ലബ്‌ ചെരുപ്പടിയുടെ ആഭിമുഖ്യത്തിൽ "ലഹരി ഉപയോഗവും തകരുന്ന കുടുംബ ബന്ധങ്ങളും" എന്ന വിഷയത്തിൽ ലഹരി ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.. 24ആം വാർഡ് കൗൺസിലർ സനൂപ് മാസ്റ്റർ ഉൽഘാടനം ചെയ്ത ക്യാമ്പിൽ കുറ്റിപ്പുറം എക്സൈസ് ഓഫീസ് അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ ഗണേഷ് ബോധവൽക്കരണ ക്ലാസ്സ്‌ എടുക്കുകയും കുറ്റിപ്പുറം എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ ഹരിദാസൻ. പി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.


ക്ലബ് സെക്രട്ടറി അരവിന്ദ് ഘോഷ് സ്വാഗതം പറയുകയും പ്രസിഡന്റ്‌ അനൂപ് അധ്യക്ഷത വഹിക്കുകയും ചെയ്ത പരുപാടിയിൽ രമേഷ്, ബിന്ദു, സുമതി,ജഗതീഷ്, ഷിബിലാൽ, ശ്രീധരൻ, മുരളി, സജിത്ത്, പ്രതീഷ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി സുനുപ്രസാദ് നന്ദി പ്രസംഗം നടത്തുകയും ചെയ്തു.

Follow us on :

More in Related News