Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാര്‍ളോ -ദിവ്യകാരുണ്യ എക്‌സിബിഷന് തുടക്കമായി

15 May 2024 16:14 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



ഇരിങ്ങാലക്കുട ;മെയ് 19 ന് ഞായറാഴ്ച നടത്തുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മുന്നൊരു ക്കമായി ദിവ്യകാരുണ്യ എക്‌സിബിഷന്‍ ഇരിഞ്ഞാലക്കുട സെന്റ്. തോമസ് കത്തീഡ്രല്‍ പള്ളിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഹൊസൂര്‍ രൂപത മെത്രാന്‍ ബിഷപ്. മാര്‍ സെബാസ്റ്റ്യന്‍ പൊഴലിപറമ്പില്‍ നാട മുറിച്ച് ഉല്‍ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ്. മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു .വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വിന്‍സെന്റ് ഈരത്തറ, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ദിവ്യ കാരുണ്യ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ റവ.ഡോ. റിജോയ് പഴയാറ്റില്‍, ജോ. കണ്‍വീനര്‍ ലിംസണ്‍ ഊക്കന്‍, ഫാ.ലിജോ കരുത്തി, പബ്ലിസിറ്റി. ജോ കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു. ഫാ. സെബാസ്റ്റ്യന്‍ അരിക്കാട്ട്, ഫാ. റെനില്‍ കാരാത്ര, ഫാ. ലിജോ കരുത്തി, ബിനോയ്, മനു എന്നിവരുടെ നേതൃത്വത്തില്‍ മെയ് 15 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ദിവ്യകാരുണ്യ എക്‌സിബിഷന്‍ ഉണ്ടായിരിക്കും .പ്രവേശനം സൗജന്യമാണ് .


Follow us on :

More in Related News