Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എസ്.എസ്.പി.എ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രഷറിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

01 Jul 2024 17:11 IST

santhosh sharma.v

Share News :

വൈക്കം: കെ.എസ്.എസ്.പി.എ 

വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം സബ് ട്രഷറിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി.സംസ്ഥാന കമ്മിറ്റി അംഗം പി.വി സുരേന്ദ്രൻ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻ്റ് ബി. ഐ പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി ഉണ്ണി അസ്സോസിയേഷൻ നിയോജക മണ്ഡലം സെക്രട്ടറി ടി. ആർ രമേശൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇടവട്ടം ജയകുമാർ, കെ. കെ രാജു, ലീല അക്കരപ്പാടം, കെ. വിജയൻ,സി. സുരേഷ് കുമാർ,സി. അജയകുമാർ വനിതാ ഫോറം പ്രസിഡൻ്റ് കെ.എൽ സരസ്വതി അമ്മ,പി.വി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

പെൻഷൻ പരിഷ്കരണ കുടിശ്ശിക വിതരണം ചെയ്യുക, ക്ഷാമാശ്വാസ കുടിശ്ശിക നൽകുക,മെഡിസെപ്പ് പെൻഷൻകാർക്ക് പ്രയോജനകരമായ വിധത്തിൽ ന്യൂനതകൾ പരിഹരിച്ച് നടപ്പിലാക്കുക,ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക,തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിക്ഷേധ സമരത്തിൽ നൂറ് കണക്കിന് പെൻഷൻ ജീവനക്കാർ പങ്കെടുത്തു.





Follow us on :

More in Related News