Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നടൻ ആസിഫ് അലി കോർപ്പറേഷൻ ബ്രാൻഡ് അംബാസിഡർ

22 Aug 2024 19:32 IST

- Enlight Media

Share News :


കോഴിക്കോട്: നടൻ ആസിഫലി ഡിജി കേരള പദ്ധതിയുടെ കോഴിക്കോട് കോർപ്പറേഷൻ ബ്രാൻഡ് അംബാസിഡർ.


ഈ വരുന്ന കേരള പിറവി ദിനത്തിൽ കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായുള്ള ഡിജി കേരള പദ്ധതിയുടെ കോർപറേഷൻതല പോസ്റ്റർ പ്രകാശനം ഡിജി കേരള കോഴിക്കോട് കോർപറേഷൻ ബ്രാൻഡ് അംബാസ്സിഡർ നടൻ ആസിഫ് അലി നിർവഹിച്ചു.

മേയർ ഡോ: ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സിപി മുസാഫർ അഹമ്മദ് വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കോർപറേഷൻ സെക്രട്ടറി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


പതിനാല് വയസ്സു മുതൽ 65 വയസ്സു വരെ പ്രായമുള്ള എല്ലാവരും ഡിജിറ്റൽ സാക്ഷരതയുടെ അടിസ്ഥാന അറിവുള്ളവരായി മാറുന്ന പദ്ധതിയാണ് ഡിജി കേരള.


വാർഡ് തലം മുതൽ കോർപറേഷൻ തലം വരെ എല്ലാവരും ഡിജി കേരളം പദ്ധതിയിലൂടെ സ്മാർട്ടാവുകയാണ്. വളണ്ടിയർ മുഖേന ഓരോ വീടുകളും സർവ്വേ നടത്തി ഡിജിറ്റൽ സാക്ഷരതയില്ലാത്തവരെ കണ്ടെത്തി, അവർക്കു ഡിജിറ്റൽ സാക്ഷരതയുടെ അറിവുകൾ പകർന്നു നൽകും.

പദ്ധതിയിലൂടെ ഡിജിറ്റൽ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായും കേരളം മാറും. സന്നദ്ധരായ മുഴുവനാളുകൾക്കും ഡിജി കേരളം പദ്ധതിയുടെ ഭാഗമാകാം.


ഡിജി കേരള കോർപറേഷൻ തല ഔദ്യോഗിക ഉദ്ഘാടനം 24-08-2024ന് രാവിലെ 11ന് ബഹു പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ്‌ റിയാസ് എരഞ്ഞിപ്പാലം സി.ഡി.എ കോളനി പരിസരത്തുവെച്ചു നിർവഹിക്കും.

Follow us on :

More in Related News