Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2025 21:51 IST
Share News :
വൈക്കം: വയോജനങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ് മാൻ ഭാരത് പദ്ധതി ഉടൻ നടപ്പാക്കുന്നതിനും റെയിൽവേ ടിക്കറ്റ് നിരക്കിൽ മുൻപുണ്ടായിരുന്ന ഇളവുകൾ പുനഃസ്ഥാപിക്കുന്നതിനുമായി
കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ വേണ്ട സമ്മർദ്ദം ചെലുത്തുമെന്ന് കെ. ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. രണ്ട് ദിവസങ്ങളിലായി
വൈക്കത്ത് നടന്ന കേരള സീനിയർ സിറ്റിസൺസ് ഫോറം 28-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകിട്ട് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ. എൻ. ഗോപിനാഥൻ പിള്ള അധ്യക്ഷത വഹിച്ചു. സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു അഡ്വ. എം.സി.വി. ഭട്ടതിരിപ്പാടിന്റെ പേരിൽ ഫോറം ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ അവാർഡ് ഡോക്ടർ മാത്യു പാറക്കലിന് എം.പി വിതരണം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാഹിത്യ മത്സര വിജയികൾക്കുള്ള പുരസ്കാരം പ്രശ്ത പത്രപ്രവർത്തകൻ പ്രൊഫ. മാടവന ബാലകൃഷ്ണൻ പിള്ള വിതരണം ചെയ്തു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് മേജർ ജനറൽ ടി. പത്മിനി, ജനറൽ സെക്രട്ടറി പി. കുമാരൻ, കോട്ടയം ജില്ലാ പ്രസിഡന്റ് വെച്ചൂർ രമണൻ, എസ്. അരവിന്ദാക്ഷൻ,
ജോർജ് വർഗീസ്, കെ.വി ബാലൻ കുറുപ്പ്, പ്രൊഫ. വി. എ. വർഗ്ഗീസ്, എം. ശ്രീകുമാരൻ തമ്പി, കെ. എൻ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ ചർച്ചകളും വിവിധ
കലാപരിപാടികൾ എന്നിവ നടന്നു.പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി രാവിലെ ടൗണിൽ നടന്ന പ്രകടനത്തിൽ നൂറ് കണക്കിന് പേർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.