Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2024 18:18 IST
Share News :
മുക്കം: മലയോര വനമേഖലയിലെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും മലവെള്ളപാച്ചിൽ ശക്തമാകുന്നു.വ്യാഴാഴ്ച്ച വൈകിട്ട് കനത്ത ഇടിയോടെയാണ് വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായമഴ തുടങ്ങിയത്..ഇക്കാരണത്താൽ ചാലിപ്പുഴ, ഇരു വഴിഞ്ഞിപ്പുഴയുടെ തീരങ്ങളിൽ വസിക്കുന്നവർ ജാഗ്രതയുണ്ടാവണമെന്ന് അധികൃതർ നിർദ്ദേശംനൽകിയിരിക്കയാണ്.
മലവെള്ളപാച്ചിൽ ശക്തമായതോടെ അരിപ്പാറയും പതങ്കയത്തെ ഒഴക്കുo ശക്തിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങിലുണ്ടായ മലവെള്ളപാച്ചിൽ കാരണം പതങ്കയത്തും, അരിപ്പാറ വെള്ളച്ചാട്ടങ്ങളിലേക്കുള്ള വിനോദ സഞ്ചാരികൾ വരുന്നത് വിലക്കുണ്ട്. എന്നാൽ വിലക്കുകൾ ലംഘിച്ച് ഇരു വഴിഞ്ഞിപ്പുഴയിലെ പതങ്കയത്ത് വിനോദ സഞ്ചാരികൾ കുളിക്കാനെത്തുന്നതായി പരക്കെ ആക്ഷേപമുണ്ട്.വൻപാറക്കെട്ടുകളൂം,ഗർത്തങ്ങളും നിറഞ്ഞ പുഴയിൽ പെടുന്നനെ വന്നെത്തുന്ന മലവെള്ളപ്പാച്ചിൽ അപകടത്തെ പറ്റി യാതൊരും ധാരണയില്ലാത്ത വിദുര പ്രദേശങ്ങളിൽ വന്നെത്തുന്ന സഞ്ചാരികളാണ് കൂടുതൽഅപകടത്തിൽപ്പെടുന്നത്.ഇരുപതിലേറെ ജീവനാണ് പതങ്കയത്തെ വെള്ളച്ചാട്ടത്തിൽപ്പെട്ട് ജീവൻ പൊലിഞ്ഞത്. പാറയുടെ വഴുക്കും, ഗർത്തകളും അപകടകെണിയാണന്ന മുന്നറിയിപ്പ് എഴുതി വെച്ചിട്ടുണ്ടങ്കിലും സഞ്ചാരികൾ അവഗണിക്കുകയാണെന്ന് ആക്ഷേപം. ചാലി പുഴയിലും, പതങ്കയത്തും, തുഷാരഗിരിയിലും മലവെള്ളപ്പാച്ചിലിൽപ്പെട്ട് ജീവൻ പൊലിയുന്നതിൽ സർക്കാർ സുരക്ഷ സംവിധാനങ്ങൾകൂടുതൽകാര്യക്ഷമമാക്കണമെന്ന് ആവശ്യം കൂടുതൽ ശക്തമാകുകയാണ്. ശേഷമാകട്ടെ സഞ്ചാരികളുടെ പ്രവേശനമെന്ന് നാട്ടുകാരുടെ ആവശ്യവും ശക്തമാണ്. പാറക്കൂട്ടങ്ങളുടെ ശിൽപ്പ ചാരുതയും തെളിനീർ വെള്ളത്തിൻ്റെ മനോഹരിതയും പ്രകൃതി തീർക്കുന്ന ഇരണ്ട പച്ചപ്പിൻ്റെ ദൃശ്യഭംഗിയും കുളിർക്കാററും കണ്ടും കേട്ടും അനുഭവിക്കാനുമൊക്കെ സഞ്ചാരികൾ ചാലിപ്പുഴയിലും,പതങ്കയത്തുംതുഷാരഗിരിയിലുമൊക്കെ എത്തുന്നത്. ശക്തമായ പതഞ്ഞ് ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ തീർക്കുന്ന അട്ടഹാസ കാഴ്ചകൾ കണ്ട് മനം കുളിർക്കാനാണ്ദേശീയവും,അന്തർദേശിയുമായ വിനോദ സഞ്ചാരികൾ കിഴക്കൻ മലയോരത്തെ ജല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വന്നെത്തുന്നത്. വെള്ളച്ചാട്ടങ്ങളുടെമനോഹരിതആസ്വാദിക്കുന്നവർ അപകടം ഒളിഞ്ഞിരിക്കുന്നത് പലരും അറിയാതെ പോകുന്നതാണ് അപകടത്തിൽ പെടുന്നത്.പ്രത്യേകിച്ച് കാലവർഷം വന്നെത്തുമ്പോൾ മലവെള്ള പാച്ചിൽ എത് നിമിഷവുംപ്രതീക്ഷിക്കാം.
Follow us on :
Tags:
More in Related News
Please select your location.