Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കയർ തൊഴിലാളികൾ ധർണ്ണ നടത്തി

06 Dec 2024 10:27 IST

Anvar Kaitharam

Share News :

കയർ തൊഴിലാളികൾ ധർണ്ണ നടത്തി


പറവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് പറവൂർ, വൈപ്പിൻ ഏരിയായിലെ കയർ തൊഴിലാളികൾ പണിമുടക്കി കയർ പ്രൊജക്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

കയർ വർക്കേഴ്സ് സെൻ്റർ (സിഐടിയു) സംസ്ഥാന സെക്രട്ടറി ടി ആർ ബോസ് ഉദ്ഘാടനം ചെയ്തു. സെൻ്റർ സംസ്ഥാന എക്സിക്യൂട്ടീവംഗം പി ബി സജീവൻ അധ്യക്ഷനായി. കൂലി വർദ്ധനവ് അടിയന്തിരമായി നടപ്പിലാക്കുക, തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക, പിരിഞ്ഞുപോകൽ ആനുകൂല്യം വിതരണം ചെയ്യുക, കയർ വ്യവസായത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക, എഎസ്എം കയറിനും ഇൻകം സപ്പോർട്ട് നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം യൂണിയൻ ഏരിയ സെക്രട്ടറി കെ എം അംബ്രോസ്, കയർഫെഡ് ഡയറക്ടർ കെ എൻ സതീശൻ, ഡി വത്സൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News