Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലിക്കറ്റ് കോയിൻ ഫെസ്റ്റ് 27 മുതൽ 29 വരെ

23 Dec 2024 21:40 IST

Enlight Media

Share News :

കോഴിക്കോട് കാലിക്കറ്റ് ന്യൂമിസ്‌മാറ്റിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 9-ാമത് അഖിലേന്ത്യാ നാണയ കറൻസി - മെഡൽ എക്‌സ്‌ബിഷൻ, കാലിക്കറ്റ് കോയിൻ ഫെസ്റ്റ് 24 ഈ മാസം 27, 28, 29 തിയ്യതികളിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള സുകൃതീന്ദ്ര കലാമന്ദിറിൽ വെച്ച് നടക്കും.

പുരാതന ഭാരതത്തിലെ ജനപഥങ്ങളിലെ പഞ്ച്‌മാർക്ക്‌ഡ് നാണയങ്ങൾ, കോസല, മഗധ, മൗര്യ, കുഷാന, ഗുപ്‌ത സാമ്രാജ്യങ്ങളിൽ ഉപയോഗിച്ച നാണയങ്ങൾ, ഗ്രീക്ക്, റോമൻ നാണയങ്ങൾ ഇന്ത്യ ഭരിച്ചിരുന്ന ചക്രവർത്തിമാരുടെയും വിവിധ നാട്ടുരാജാക്കന്മാരുടെയും നാണയങ്ങൾ കോഴിക്കോട് സാമൂതിരി, തിരുവിതാംകൂർ, അറയ്ക്കൽ രാജവംശങ്ങളുടെയും ടിപ്പു സുൽത്താന്റെയും, ഒരു കാലത്ത് നടപ്പുണ്ടായിരുന്ന താരം, രാശിപ്പണം, വീരരായൻപണം, വരാഹൻ, പുത്തൻ. ഡ്യൂക്കെറ്റ്(ആമാട), പഗോഡ, മോഹർ മുതലായ സ്വർണ്ണത്തിലും വെള്ളിയിലുമുള്ള അപൂർവ്വ നാണയങ്ങളുടെ വൻശേഖരവും ബൈബിളിൽ പരാമർശിക്കപ്പെട്ട നാണയങ്ങൾ, ഇന്ത്യയിൽ അധിനിവേശം നടത്തിയ ബ്രിട്ടിഷുകാരും പോർച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ഇന്ത്യയിലിറക്കിയ നാണയങ്ങൾ, കറൻസികൾ ഇന്ത്യാഗവൺമെന്റ് ഇതുവരെ ഇറക്കിയ അൺസർക്കുലേറ്റഡ്, സ്‌മരണികാനാണയങ്ങൾ, കറൻസികൾ, 250ഓളം വിദേശ രാജ്യങ്ങളുടെ നാണയങ്ങൾ, ഫാൻസി നമ്പർ കറൻസികൾ, അപൂർവ്വ മെഡലുകൾ,

ടോക്കണുകൾ എന്നിവ പ്രദർശനത്തിൽ കാണാവുന്നതാണ്. 

27 ന് രാവിലെ 10 എസ് ബി ഐ ഡെപ്യൂട്ടി ജനറൽ മാനേജർ സൂരേഷ് വക്കിയിൽ ഉദ്ഘാടനം ചെയ്യും. പ്രേമൻ പുതിയാപ്പിൽ അധ്യക്ഷത വഹിക്കും. ഡോ എം സി വസിഷ്‌ഠ്, ഡോ പി ജെ വിൻസന്റ്, കെ സൂരജ്, ടി പി ബാവ രഞ്ജിത്ത് എന്നിവർ പ്രസംഗിക്കും.

ഉച്ചക്ക് 2 ന് സൂവനീർ പ്രകാശനം മേയർ ബീന ഫിലിപ്പ് നിർവ്വഹിക്കും. എം കെ രാഘവൻ എം പി മുഖ്യാതിഥിയാകും രാവിലെ 10 മുതൽ വൈകിട്ട് 7 മണി വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.

വാർത്താ സമ്മേളനത്തിൽ പ്രേമൻ പുതിയാപ്പിൽ,കെ സൂരജ്, ഐ സി ആർ പ്രസാദ്, ഗിന്നസ് എം കെ ലത്തീഫ് എന്നിവർ പങ്കെടുത്തു

Follow us on :

More in Related News