Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൊക്കേഷണൽ ഹയർ സെക്കണ്ടറി എക്സ്പോ: ലൈ ഫൈസാങ്കേതിക വിദ്യയുടെ സാധ്യതകൾ തേടി വിദ്യാർഥികൾ

26 Oct 2024 14:06 IST

Basheer Puthukkudi

Share News :

കുന്നമംഗലം : കുന്നമംഗലം ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് ആരംഭിച്ച വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർഥികളുടെ എക്സ്പോയിൽ മീഞ്ചന്ത ജിവിഎച്ച്എസ്എസ് വിദ്യാർഥികൾ അവതരിപ്പിച്ച ലൈ ഫൈ സാങ്കേതിക വിദ്യ മാറുന്ന കാലത്തെ സാങ്കേതിക വിദ്യയുടെ പരിചയപ്പെടുത്തലായി .ഈ സാങ്കേതിക വിദ്യയനുസരിച്ച് റേഡിയേഷൻ ഇല്ലാതെ, ടവറില്ലാതെ ,കേബിളില്ലാതെ ഡാറ്റാ കൈമാറ്റം സാധ്യമാകും. വിദ്യാർഥികളായ ഷിനോയ് , അജി നാസ്, അഭിനവ്, നിഹാൽ എന്നിവരാണ് ഈ വിദ്യ പരിചയപ്പെടുത്തിയത്. ലൈറ്റിൻ്റെ സാന്നിധ്യമുപയോഗിച്ചാണ് ഡാറ്റാ കൈമാറ്റം നടക്കുക .ഭൂമിയുടെ നാല് ഭാഗത്തും ഇത്തരത്തിലുള്ള ഉപകരണങ്ങൾ സ്ഥാപിച്ചാണ് ഇത് പ്രവർത്തിക്കുക. എക്സ് പോയിൽ വിദ്യാർഥികളുടെ കണ്ടുപിടുത്തങ്ങളോടൊപ്പം അവർ ഉണ്ടാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയുമുണ്ട്. എക്സ്പോ ശനിയാഴ്ച സമാപിക്കും.

Follow us on :

More in Related News