Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2025 09:16 IST
Share News :
മലപ്പുറം : ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്കായി മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന 2025- 26 വർഷത്തെ സിവിൽ സർവീസസ് കായിക മത്സരങ്ങൾ 2025 ആഗസ്റ്റ് 5, 6, 7 തിയ്യതികളിൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം, പയ്യനാട് സ്റ്റേഡിയം മഞ്ചേരി, പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയം മലപ്പുറം എന്നിവിടങ്ങളിൽ വച്ച് നടക്കും. സർവീസിൽ പ്രവേശിച്ച് ആറുമാസം പൂർത്തിയാക്കിയ ഉദ്യോഗസ്ഥർക്കാണ് പങ്കെടുക്കുവാൻ അർഹത ഉണ്ടായിരിക്കുക.
ജില്ലാ മത്സരങ്ങളിൽ വിജയിച്ചവർക്ക് സംസ്ഥാന തലത്തിലും അവിടെ നിന്നും യോഗ്യത നേടുന്നവർക്ക് ദേശീയതലത്തിലും നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഓഫീസ് മേലധികാരിയുടെ ഒപ്പ് വെച്ച ശേഷം ജൂലൈ 26 ന് 5 മണിക്ക് മുമ്പ് മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെടുക :- 0483 273 4701
Follow us on :
Tags:
More in Related News
Please select your location.