Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2024 20:48 IST
Share News :
കോട്ടയം: ജാതി സംവരണത്തിനു പകരം എല്ലാവരെയും സമന്മാരായി കാണുന്ന ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻ എസ് എസ് ബജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കെന്ന പോലെ മത, സാമുദായിക സംഘടനകൾക്കുമുണ്ട്. എൻഎസ്എസും അത് കൃത്യമായി നിർവഹിച്ചു പോന്നിട്ടുണ്ട്. സർക്കാരുകളുടെ തെറ്റായ നയങ്ങളെ എതിർക്കുക, നല്ല കാര്യങ്ങളോട് സഹകരിക്കുക എന്നത് എൻഎസ്എസിൻ്റെ പൊതുനയമാണ്. സർക്കാരുകളോട് ഇനിയും അതേ നയം തുടരുമെന്നും സുകുമാരൻ നായർ പറഞ്ഞു.
157.55 കോടി രൂപ വരവും അത്രയും തന്നെ ചെലവും പ്രതീക്ഷിക്കുന്ന 2024-25 വർഷത്തെ ബജറ്റാണ് ജി. സുകുമാരൻ നായർ അവതരിപ്പിച്ചത്. പുതിയ വർക്കിങ് വിമൻസ് ഹോസ്റ്റലുകൾ നിർമിക്കുക, സ്‌കൂളുകളിലെയും കോളജുകളിലെയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, മറ്റു കെട്ടിടങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും നടത്തുക, വസ്തു സംരക്ഷണം ഉറപ്പാക്കുക, എന്നിവക്കാണ് ഇത്തവണ പ്രാധാന്യം നൽകിയിരിക്കുന്നത്.
പെരുന്നയിലെ മന്നം സമാധിയിൽ ജി. സുകുമാരൻ നായരുടെ നേതൃത്വത്തിൽ ഡയറക്ടർ ബോർഡംഗങ്ങൾ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്.
ജനറൽ ഭരണം -33.12 കോടി, സംഘടനാശാഖ -2.30 കോടി, സ്‌കൂൾ വിഭാഗം -11.34 കോടി, കോളജ് വിഭാഗം -41.53 കോടി, കൃഷി -9.83 കോടി, ആരോഗ്യവിഭാഗം -45.51.കോടി, പ്ലാനിങ് ആൻഡ് ഡവലപ്‌മെന്റ് -45.51 കോടി, സോഷ്യൽ സർവിസ് -47 ലക്ഷം, മരാമത്ത് വിഭാഗം -എട്ടുലക്ഷം, ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് -ആറു ലക്ഷം, ആശ്രമവും ദേവസ്വങ്ങളും -1. 2 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്.
പ്രസിഡന്റ്റ് എം.ശശികുമാർ അധ്യക്ഷത വഹിച്ചു. നായർ സർവീസ് സൊസൈറ്റി പ്രസിഡന്റായി ഡോ. എം. ശശികുമാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ.എം. ശശികുമാർ, ഹരികുമാർ കോയിക്കൽ, എം. എസ്. മോഹൻ, ജി. ഗോപകുമാർ, പി. നാരായണൻ, പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ, എ.സുരേശൻ, എ. ബാലകൃഷ്‌ണൻ നായർ, പി. ഹൃഷികേശ് എന്നിവർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.