Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം പുഴവായി കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉൽസവം നാളെ (ജനുവരി 29) സമാപിക്കും; വൈകിട്ട് 6 ന് ആറാട്ടെഴുന്നള്ളിപ്പ്.

29 Jan 2025 00:02 IST

santhosh sharma.v

Share News :

വൈക്കം: പുഴവായി കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉൽസവത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള ആറാട്ട് നാളെ (ജനുവരി 29) നടക്കും. അലങ്കരിച്ച രഥത്തിൽ വൈകിട്ട് 5 നാണ് ആറാട്ടെഴുന്നള്ളിപ്പ്. രഥത്തിന്റെ മുൻഭാഗത്ത് ഭഗവാന്റെ വാഹനമായ ഗരുഡന്റെ തടിയിൽ തീർത്ത രൂപവും ഒരുക്കിയിട്ടുണ്ട്. പുഴവായി കുളങ്ങര ആറാട്ടുകടവിൽ നടക്കുന്ന ചടങ്ങിന് തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. ആറാട്ട് വരവിന് ചേരും ചുവട് , അയ്യർ കുളങ്ങര എന്നിവിടങ്ങളിൽ വരവല്പ് നൽകും. മരുത്തോർവട്ടം ഉണ്ണികൃഷ്ണന്റെ പഞ്ചാരിമേളം ആറാട്ടെഴുന്നള്ളിപ്പിന് അകമ്പടിയാകും.

 ഉൽസവത്തിന്റെ ഭാഗമായി നടന്ന കാഴ്ച ശ്രീബലി ഭക്തിസാന്ദ്രമായി. തിരുവാർപ്പ് ഗണേശ് നാദസ്വരം ഒരുക്കി. ആനയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളും ആനയെ എഴുന്നള്ളിപ്പിനായി ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് കഴിഞ്ഞ എഴു വർഷമായി പുഴവായി കുളങ്ങര ക്ഷേത്രത്തിൽ രഥത്തിലാണ് എഴുന്നള്ളിപ്പ് നടന്നു വരുന്നത്.

ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ

ആർട്ടിസ്റ്റ് എം എസ് വിശ്വനാഥനെ ആദരിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡൻ്റ് എസ്. മധു , സെക്രട്ടറി കെ.എം. നാരായണൻ നായർ, വൈസ് പ്രസിഡൻ്റ് പ്രമോദ് ചന്ദ്രൻ മറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

ബുധനാഴ്ച രാവിലെ 9 ന് ഉപദേവതമാർക്ക് കലശം 11.30 ന് തിരുവോണ സദ്യ വൈകിട്ട് 6 ന് ആറാട്ടെഴുന്നള്ളിപ്പ്, ആറാട്ട് പഞ്ചാരിമേളം ആറാട്ട് വരവ്, വിളക്ക് വലിയ കാണിക്ക എന്നിവ യാണ് പ്രധാന പരിപാടികൾ.

Follow us on :

More in Related News