Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2025 19:16 IST
Share News :
പാലപ്പിള്ളി : വയനാട് ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങുമായി പാലപ്പിള്ളി തോട്ടം തൊഴിലാളികളും. തോട്ടം മേഖലയിലെ സി ഐ ടി യു, എ ഐ ടി യു സി, ബി എം എസ് യൂണിയൻ തൊഴിലാളികൾ സംഭരിച്ച 2, 68, 692 രൂപ വെള്ളിയാഴ്ച വൈകീട്ട് സി ഐ ടി യു പാലപിള്ളി ഓഫീസിൽ നടന്ന ചടങ്ങിൽ കെ കെ രാമചന്ദ്രൻ എം എൽ എ ഏറ്റുവാങ്ങി. കെ കെ രവി (എ ഐ ടി യു സി) അദ്ധ്യക്ഷനായി. സി ഐ ടി യു കൊടകര ഏരിയ സെക്രട്ടറി പി ആർ പ്രസാദൻ, പി ജി വാസുദേവൻ നായർ, ആലി കുണ്ടുവായിൽ, പി എം. ആലി, പി എസ് സത്യൻ, പി ടി ജോയ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.