Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Feb 2025 23:47 IST
Share News :
വൈക്കം: വെച്ചൂർപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വെച്ചൂർ നിവാസികളുടെ പങ്കാളിത്തത്തോടെ നടത്തുന്ന വെച്ചൂർ ഫെസ്റ്റിന് തുടക്കമായി.വെച്ചൂർ പഞ്ചായത്തിലെ വിനോദ സഞ്ചാര സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കാർഷിക മത്സ്യബന്ധനമേഖലകൾ പുനരുദ്ധരിച്ച് ഗ്രാമത്തിൻ്റെ സമ്പദ് വ്യവസ്ഥയും ജനജീവിതവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ തുടക്കമായാണ് വെച്ചൂർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വെച്ചൂർ ഫെസ്റ്റ് തണ്ണീർമുക്കം ബണ്ടിലെ വെച്ചൂർ പഞ്ചായത്ത് പരിധിയിലെ മൺചിറയിൽ സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സോജിജോർജ്, പി.കെ.മണിലാൽ, എസ്.ബീന,ബിന്ദു രാജു, സ്വപ്നമനോജ്, ആൻസിതങ്കച്ചൻ, പഞ്ചായത്ത് സെക്രട്ടറി വി.എൻ. റെജിമോൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.ടി സണ്ണി, പി.എൻ ശിവൻകുട്ടി ,യു.ബാബു, കെ.ഗിരീശൻ തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിന്
മുന്നോടിയായി അംബികാ മാർക്കറ്റ് ജംഗ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ സാംസ്ക്കാരിക ഘോഷയാത്ര വർണ്ണാഭമായി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ ഫ്ളാഗ് ഓഫ് ചെയ്തു.ശനിയാഴ്ച
രാവിലെ 10ന് ഉത്തരവാദിത്ത ടൂറിസം - ഗ്രാമീണ മേഖലയിലെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ എൽ എസ് ജി ഡി കോട്ടയം ജോയിൻ്റ് ഡയറക്ടർ ബിനു ജോൺ ഉദ്ഘാടനം ചെയ്യും. ഉത്തരവാദിത്വ ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ വിഷയാവതരണം നടത്തും.
വൈകിട്ട് 5.30ന് വെച്ചൂർ പള്ളി പാരീഷ് ഹാളിൽ ഗ്രാമ പഞ്ചായത്തിലെ കലാകാരന്മാരുടെ സംഗമമായ "വെച്ചൂർ പെരുമ" അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും. ചലച്ചിത്രപിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ,
പള്ളി വികാരി ഫാ.പോൾ ആത്തപ്പള്ളി, ജില്ലാ പഞ്ചായത്ത് അംഗം ഹൈമിബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.മനോജ്കുമാർ,വീണാഅജി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോജിജോർജ്, പി.കെ.മണിലാൽ, എസ്.ബീന,
പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് പഞ്ചായത്തിലെ വിവിധ കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാമേള അരങ്ങേറും. ഫെസ്റ്റിനോടനുബന്ധിച്ചു ടൂറിസം, കൃഷി, വേമ്പനാട്ട്കായൽ എന്നിവയുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ ലൈറ്റ് ഫെസ്റ്റിവൽ, കലാപരിപാടികൾ, സമ്മേളനങ്ങൾ, വെച്ചൂർ പെരുമ, കലാകാരന്മാരുടെ കൂട്ടായ്‌മ, ആരോഗ്യപ്രവർത്തകരുടെ കൂട്ടായ്‌മ എന്നിവ തണ്ണീർമുക്കം ബണ്ട് , വെച്ചൂർ പള്ളിപാരീഷ് ഹാൾ, വെച്ചൂർ പള്ളിയുടെ പടിഞ്ഞാറുഭാഗം തുടങ്ങിയ മൂന്ന് വേദികളിലായാണ് സംഘടിപ്പിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.