Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുംതുരുത്ത് എസ് കെ വി ഗവണ്മെന്റ് യൂ പി സ്കൂളിൽ ഇംഗ്ലീഷ് ലാംഗ്വേജ് എൻറീച്ച്മെന്റ് പ്രോഗ്രാം

17 Aug 2024 14:12 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി:കല്ലറ -പെരുംതുരുത്ത് എസ് കെ വി ഗവണ്മെന്റ് യൂ പി സ്കൂളിൽ ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് പ്രാവിണ്യം ലഭിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇംഗ്ലീഷ് ലാംഗ്വേജ് എൻറീച്ച്മെന്റ് പ്രോഗ്രാമിന്റെ ഉൽഘാടനം കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോണി തോട്ടുങ്കൽ നിർവഹിച്ചു. പി ടീ എ പ്രസിഡന്റ്‌ രതീഷ് ആദ്യക്ഷതവഹിച്ച യോഗത്തിൽ സ്കൂൾ പ്രഥമ അധ്യാപിക ബിന്ദു ടി വി,കല്ലറ (വൈക്കം) ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അമ്പിളി മനോജ്‌,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജോയ് കോട്ടായിൽ,ഡയറ്റ് ലക്ചറർ മഞ്ജു പി കെ, എച്ച് എം ഫോറം സെക്രട്ടറി പ്രകാശൻ കെ, എന്നിവർ സംസാരിച്ചു. പുതിയതായി നിയമിതയായ അശ്വതി കെ കുമാർ പദ്ധതിയേക്കുറിച്ചുള്ള വിശദീകരണം നൽകി. സീനിയർ അധ്യാപിക ഷീബ പി എസ് കൃതജ്ഞത രേഖപ്പെടുത്തി.

Follow us on :

More in Related News