Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2024 15:17 IST
Share News :
പേരാമ്പ്ര: കുറ്റ്യാടി ഇറിഗേഷന്‍റെ ഇടതുകനാലില്‍ മാമ്പള്ളിത്താഴ അക്ക്വഡേറ്റില്‍ ഇന്നലെ രാത്രിയില്‍ കണാതായ യദുഗംഗാധരൻ്റെ മൃതദേഹം പേരാമ്പ്ര അഗ്നിരക്ഷാസേന ഇന്ന് സാഹസികമായ തിരച്ചിലിനൊടുവില്‍ കണ്ടെത്തി.
പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ എം. പ്രദീപന്‍റെയും അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി .സി. പ്രേമന്‍റെയും നേതൃത്വത്തില്‍ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍മാരായ ഇ. യം. പ്രശാന്ത്,വി. വിനീത്, കെ. പി. വിപിന്‍,കെ. രഗിനേഷ്, എം. മകേഷ്, ഹോംഗാര്‍ഡ് വി .കെ .ബാബു എന്നിവരും നാട്ടുകാരായ കല്ലുനിരവത്ത് അഷ്റഫ്,മാവുള്ളചാലില്‍ സുരേഷ് എന്നിവരുമാണ് ഉദ്ദേശം 150 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയും മുകള്‍ഭാഗം റോഡുമായ അക്ക്വഡേറ്റില്‍ ഇറങ്ങി അതിസാഹസികമായ തിരച്ചില്‍ നടത്തിയത്.
സേനയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുറ്റ്യാടി ഇറിഗേഷന്‍ അധികൃതര്‍ പട്ടാണിപ്പാറയിലുള്ള ഇടതുകനാലിന്‍റെ ഷട്ടര്‍ ഭാഗികമായി അടച്ച് ഒഴുക്ക് നിയന്ത്രിച്ചത് തിരച്ചിലിന് സഹായകരമായി.
അക്ക്വഡേറ്റിന്‍റെ അവസാനഭാഗത്ത് അടിഞ്ഞുകൂടിയ മരത്തടികളും മറ്റ് മാലിന്യങ്ങളും പുറത്തെത്തിക്കുന്നത് വളരെ പ്രയാസകരമായി
രുന്നു. ഇതിനിടയില്‍ നിന്നാണ് യദുഗംഗാധരൻ്റെ മൃതദേഹം സേന കണ്ടെത്തിയത്.
കുത്താളി പഞ്ചായത്ത് വൈസ് .പ്രസിഡന്‍റ് വി. യം .അനൂപ്കുമാര്‍,മറ്റ് ജനപ്രതിനിധികള്‍ ഇറിഗേഷന്‍
എഎക്സ് ഇ ബിജു, എ ഇ അര്‍ജുന്‍, ഇറിഗേഷന്‍ ജീവനക്കാരായ ബാബു,വിനോദ്, സുരേഷ് , ബാലകൃഷ്ണന്‍,നവാസ് എന്നിവരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.