Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുളക്കുളം വൃദ്ധസദനത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ഒക്ടോബർ 28ന്.

24 Oct 2024 18:17 IST

santhosh sharma.v

Share News :

വൈക്കം: സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ പരിപാടിയുടെ ഭാഗമായി മുളക്കുളം ഗ്രാമപഞ്ചായത്തിൽ നിർമിച്ച വൃദ്ധസദനത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 28ന്. തിങ്കളാഴ്ച രാവിലെ 11.30ന് ഉന്നതവിദ്യാഭ്യാസ സാമൂഹികനീതിവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. നിലവിൽ തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിന്റെ സ്ഥലപരിമിതിയും കെട്ടിടത്തിന്റെ അവസ്ഥയും പരിഗണിച്ചാണ് മുളക്കുളം ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്ത് സാമൂഹികനീതി വകുപ്പിന്റെ ഫണ്ടുപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് പുതിയ വൃദ്ധസദനത്തിന്റെ കെട്ടിടം പൂർത്തിയാക്കിയത്. ചടങ്ങിൽ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, ജില്ലാ കലക്ടർ ജോൺ വി. സാമുവൽ എന്നിവർ വിശിഷ്ടാതിഥികളാകും. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. സാമൂഹികനീതി വകുപ്പ് ഡയറക്ടർ ജി. പ്രിയങ്ക റിപ്പോർട്ട് അവതരിപ്പിക്കും.  

കടുത്തുരുത്തി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ വാസുദേവൻ നായർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്, ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ബ്‌ളോക്ക് പഞ്ചായത്തംഗം സുബിൻ മാത്യൂ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോസഫ്, ബ്‌ളോക്ക് പഞ്ചായത്തംഗം കൈലാസ് നാഥ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, ഗ്രാമപഞ്ചായത്തംഗങ്ങൾ ജില്ലാ സാമൂഹികനീതി ഓഫസർ പി. പ്രദീപ്, സി.ഡി.എസ്. ചെയർപേഴ്‌സൺ റൂത്ത് ബാബു, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളൾ, വ്യാപാരിവ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.

Follow us on :

More in Related News