Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2025 11:45 IST
Share News :
തിരുരങ്ങാടി : റീജിൻ കേരള ഹോമിയോപ്പതിയും വോയിസ് ഓഫ് ഡിസെബീൾഡ് തിരുരങ്ങാടി ബ്ലോക്കും സംയുക്തമായി "ഹോപ്പ് ഫോർ ദി ഹോപ്പ്ലസ് " എന്ന പേരിൽ ജനിതകവൈകല്യം ഉള്ള കുട്ടികൾക്കായി സൗജന്യ ഹോമിയോപ്പതി തുടർ ചികിത്സക്യാമ്പ് സംഘടിപ്പിച്ചു.
തിരുരങ്ങാടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിപി ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ റീജിൻ കേരള ഡയറക്ടർ ലാസർ മുഖ്യപ്രഭാഷണം നടത്തി. ഡോ ദിൽഷ സ്വാഗതം പറഞ്ഞു. വപിക്ർ ഓഫ്ഡിസെബീൾഡ് തിരുരങ്ങാടി ബ്ലോക്ക്
പ്രസിഡന്റ് കാസിം കളതിങ്ങൽന്റെ അധ്യക്ഷത വഹിച്ചു.
വോയിസ് ഓഫ് ഡിസെബീൾഡ് തിരുരങ്ങാടി ബ്ലോക്ക് സെക്രട്ടറി റസീന സഫിയ ബീഗം ആശംസകൾ അറിയിച്ചു. വോയിസ് ഓഫ് ഡിസെബീൾഡ് ജില്ലാ വൈസ് ബാവ തേഞ്ഞിപ്പാലം പ്രസിഡന്റ് സൂപ്പി മാഷ് (GHS തൃക്കുളം ), ഷഫീഖ് (പിടിഎ പ്രസിഡന്റ് GHS തൃക്കുളം ) കെ.ടി. വിനോദ് പരപ്പനങ്ങാടി, പരിവാർ ജില്ലാ കോർഡിനേറ്റർ സിദ്ധിക്ക് ഒഴുർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഡോ റജ തശ്രീഫ് നന്ദിയും പറഞ്ഞു.
സംഘടന അംഗങ്ങളായ റൂഹൈലത്, ജമുലൈസ്, സുഹറ, നാദിയ, മൈമൂനാ ഒള്ളക്കൻ, ഷഹാന, സൗദ എന്നിവർ പങ്കെടുത്തു.ക്യാമ്പിനു വേണ്ട സേവനം നൽകിയ തൃക്കുളം സ്കൂളിലെ സോഷ്യൽ സർവീസ് വിദ്യാർത്ഥിക്ൾക്ക് ഉപഹാരം നൽകി. അടുത്ത ക്യാമ്പ് 2025 നവംബറിൽ ഉണ്ടാകും എന്ന് സംഘാടകർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.