Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊടുപുഴയില്‍ കുഴിയില്‍ അകപ്പെട്ട പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി

23 Oct 2024 17:03 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: പെരുമ്പിള്ളിച്ചിറ കല്ലുമാരിയില്‍ കുഴിയില്‍ അകപ്പെട്ട പശുവിനെ തൊടുപുഴ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ആയിരുന്നു സംഭവം. ആലക്കാത്തടത്തില്‍ ബെന്നിയുടെ പശുവാണ് സമീപവാസിയുടെ വീടിനോട് ചേര്‍ന്ന് നിര്‍മാണം നടന്നുകൊണ്ടിരുന്ന സെപ്റ്റിക് ടാങ്കിന്റെ കുഴിയില്‍ വീണത്. വീട്ടുകാര്‍ വിവരം ഫയര്‍ഫോഴ്‌സില്‍ അറിയിച്ചതിനനുസരിച്ച് ഉടന്‍തന്നെ സേന സ്ഥലത്തെത്തി. 8 അടി താഴ്ചയുള്ള കുഴിയില്‍ കരിങ്കല്ലുകള്‍ കിടന്നിട്ടുള്ളതിനാല്‍ പശുവിന്റെ കാലുകളും അതില്‍ ഉടക്കി കിടക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ഓഫീസര്‍മാരായ ബിബിന്‍ എ. തങ്കപ്പന്‍, സജീവ് പി.ജി, ഹോം ഗാര്‍ഡ് ബെന്നി എന്നിവര്‍ കുഴിയില്‍ ഇറങ്ങി റെസ്‌ക്യു ബെല്‍റ്റ് ഉപയോഗിച്ച് പശുവിനെ ആദ്യം സുരക്ഷിതമായി ബന്ധിച്ചു. വലിയ പശുവിനെ കരക്കെത്തിക്കാന്‍ പ്രയാസം നേരിട്ടതിനാല്‍ തുടര്‍ന്ന് ജെ.സി.ബി വിളിച്ചുവരുത്തി റെസ്‌ക്യു ബെല്‍റ്റ് അതില്‍ ബന്ധിച്ച് കരയ്ക്ക് എത്തിച്ചു. കരിങ്കല്ലിലേക്ക് വീണതിനാല്‍ പശുവിന് ചെറിയ രീതിയില്‍ പരിക്കുകള്‍ പറ്റിയിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിനു സെബാസ്റ്റ്യന്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍മാരായ ഉബാസ് കെ എ, ജെയിംസ് പുന്നന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.


Follow us on :

More in Related News