Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂർ നിയോജക മണ്ഡലം ജനകീയ സദസ്സ് ഓഗസ്റ്റ് മൂന്നിന്

24 Jul 2024 19:36 IST

SUNITHA MEGAS

Share News :



കടുത്തുരുത്തി: പൊതുഗതാഗതസംവിധാനവുമായി ബന്ധപ്പെട്ടു റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ നിയോജക മണ്ഡലം ജനകീയ സദസ്സ് ഓഗസ്റ്റ് മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ നടക്കും. സഹകരണ -തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ പങ്കെടുക്കും. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾക്ക് അതതു പ്രദേശങ്ങളിലെ പൊതുഗതാഗതാസംവിധാനം ശക്തിപ്പെടുത്തുന്നതിനായുള്ള നിർദേശങ്ങൾ, പുതിയ ബസ് റൂട്ടുകൾ സംബന്ധിച്ച നിവേദനങ്ങൾ എന്നിവ ബന്ധപ്പെട്ട പഞ്ചായത്തു/ മുൻസിപ്പൽ സെക്രട്ടറിമാരെ ഏൽപ്പിക്കാം. പൊതുജനങ്ങൾ, റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർക്കും നിർദേശങ്ങൾ നൽകാം.




Follow us on :

More in Related News