Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി- എടവണ്ണപ്പാറ -അരീക്കോട് റോഡ് ഉദ്ഘാടനം 23ന് ഞായറാഴ്ച

16 Jun 2024 12:47 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : കേരള സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാക്കിയ കൊണ്ടോട്ടി- എടവണ്ണപ്പാറ - അരീക്കോട് റോഡ് 23ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും .19.5 കിലോമീറ്റർ നീളവും 13.6 മീറ്റർ വീതിയും ഉള്ള റോഡ് 69 കോടി രൂപ ചെലവഴിച്ച് ബിഎം ബിസി ചെയ്തു മനോഹരമാക്കി ഒന്നാം ഘട്ടം പൂർത്തീകരിച്ചിട്ടുണ്ട്. പരിപാടി വൻ വിജയമാക്കാനായി എടവണ്ണപ്പാറയിൽ ചേർന്ന യോഗം വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി യോഗത്തിൽ ടി.വി. ഇബ്രാഹീ എംഎൽഎ അധ്യക്ഷത വഹിച്ചു. സി ടി ഫാത്തിമത്ത് സുഹ്റാബി (കൊണ്ടോട്ടി മുനിസിപ്പൽ ചെയർപേഴ്സൺ),കെ. ബിന്ദു (കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡൻ്റ് ),

വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ എളങ്കയിൽ മുംതാസ് ( ചീക്കോട്), നൗഷാദ് കല്ലട (അരീക്കോട്),സി വി സക്കരിയ (വാഴക്കോട്), ബാബുരാജ് പി കെ (മുതുവല്ലൂർ ), അസ്ലം മാസ്റ്റർ (അരീക്കോട് ബ്ലോക്ക് വൈസ് പ്രസിഡൻ്റ്),പി കെ സി അബ്ദുറഹ്മാൻ (ജില്ലാ പഞ്ചായത്ത് മെമ്പർ),കെ പി സഈദ് (ചീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌), റംല കൊടവണ്ടി (സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ-കൊണ്ടോട്ടി നഗരസഭ),എ. ഷൗകത്തലി ഹാജി, വി.രാജഗോപാലൻ ,അബ്ദുല്ല വാവൂർ, ഒ.കെ. അയ്യപ്പൻ ,കെ ഇമ്പിച്ചി മോതി മാസ്റ്റർ, എം.സി.സിദ്ദീഖ് , കെ വി സലാം , ബാലൻ മാസ്റ്റർ എംപി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.


സംഘാടക സമിതി ഭാരവാഹികളായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ,രാഹുൽ ഗാന്ധി എംപി ,ഇ ടി മുഹമ്മദ് ബഷീർ എംപി എന്നിവരും ടി.വി.ഇബ്രാഹിം എംഎൽഎ ചെയർമാനും പി കെ ബഷീർ എംഎൽഎ കോ -ചെയർമാനുമാ'യും കെ.ആർ. എഫ്.ബി എക്സിക്യുട്ടീവ് എൻജിനീയർ കെ ജയ ജനറൽ കൺവീനർ ആയും 101 അംഗ സ്വാഗതസംഘം യോഗത്തിൽ രൂപീകരിച്ചു.

Follow us on :

More in Related News