Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2024 17:01 IST
Share News :
അപൂർവ്വമായകടൽകയറ്റവും തിരമാലകളും സഞ്ചാരികൾക്ക് വിനയാകുന്നു.
മുക്കം: ശക്തമായ കടൽ തിരമാലകൾക്കൊപ്പം കടലേറ്റം കടൽ കാഴ്ച്ച കാണാനെത്തുന്ന സഞ്ചാരികൾക്ക് വിനയാകുന്നു. കോഴിക്കോട് ബീച്ചിലെത്തുന്ന സഞ്ചാരികൾക്കാണ് വേനൽ ചൂടിൽ കടലിലെ അപൂർവ്വപ്രതിഭാസംമൂലം പ്രയാസപ്പെടുന്നത് .സാധാരണ വേലിയേറ്റ സമയത്താണ് കടലേറ്റമുണ്ടാവുന്നത്. എന്നാൽ ഇതിൽ നിന്ന് വിത്യാസ്ഥമായ രണ്ടു ദിവസമായി കോഴിക്കോട് കടൽ ബീച്ചിലേക്ക് ഇറങ്ങാൻ കഴിയാതെ തിരമാല മാലകൾ ആർത്തഹസിച്ച് വരുന്നത്. സാധാരണ സഞ്ചാരികളെ തിരകൾ തലോടി കടന്ന് പോകുമ്പോൾ കടൽകാഴ്ച്ചകൾക്കിടയിൽ ഏറെ ആനന്ദമാണ് നൽകിയിരുന്നത്. ശക്തമായ തിരകളുടെ വരവ് ഇപ്പോൾ ഭീതിയുണ്ടാക്കുന്നത്. മെയ്ദിന അവധി വേള മുതൽ വൈകിട്ട് കോഴിക്കോട് ബീച്ചിലെത്തുന്ന സഞ്ചാരികൾ പതിമടങ്ങ് വർദ്ധിച്ചിരുന്നു. ഉഷ്ണ തരംഗങ്ങൾക്കിടയിൽ കുളിർക്കാറ്റ് കൊള്ളാനും സായാഹ്നം ചിലവഴിക്കാനും സഞ്ചാരികൾ കോഴിക്കോട് ബീച്ചിൽ എത്തുന്നത് വർദ്ധിച്ചത്. മൂന്ന് ദിവസമായി കോഴിക്കോട് കടപ്പുറത്ത് കര കുറഞ്ഞ് കടലേറ്റ പ്രതിഭാസം പ്രകടമാകുന്നതായി കടൽ ലൈഫ് ഗാർഡുകൾ എൻലൈറ്റ് ന്യൂസിനോട് പറഞ്ഞു. കടലേറ്റO ശക്തിപ്പെട്ടതിനാൽ കൂടുതൽ ഉൾഭാഗത്തേക്ക് ഇറങ്ങുന്നതിൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കയാണ്. എന്നാൽ ബീച്ചിൽ സ്വകാര്യ ഉടമയുടെ ബോട്ട് ഈ അപൂർവ്വപ്രതിഭാസത്തിൻ്റെ കടലലകൾക്കൊപ്പം സഞ്ചാരികൾക്ക് സാഹസിക യാത്രയും സജീവമായി നടത്തുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.