Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഞ്ചി നഷ്ടപ്പെട്ട ഗേപാലന് പ്രതിപക്ഷനേതാവ് തുണയായി

13 May 2024 09:43 IST

Anvar Kaitharam

Share News :

വഞ്ചി നഷ്ടപ്പെട്ട ഗേപാലന് പ്രതിപക്ഷനേതാവ് തുണയായി


പറവൂർ: വഞ്ചി മോഷണം പോയതിനെ തുടർന്നു ജീവിതം വഴിമുട്ടിയ മത്സ്യത്തൊഴിലാളിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുതിയൊരു വഞ്ചി വാങ്ങി നൽകിയത് അശ്വാസമായി. മത്സ്യബന്ധനം തൊഴിലാക്കിയ കൊട്ടുവള്ളിക്കാട് വി. വി ഗോപാലൻ്റെ വഞ്ചിയും വലയുമാണ് സത്താർ ഐലൻഡ് പാലത്തിന് സമീപം കെട്ടിയിട്ടിരുന്ന സ്ഥലത്തു നിന്ന് മോഷണം പോയത്. വഞ്ചി നഷ്ടപ്പെട്ട ഗോപാലൻ വടക്കേക്കര പോലീസിൽ പരാതി നൽകിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. പ്രതിയെ കുറിച്ചുള്ള സൂചന ഗോപാലൻ നൽകിയെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് പോലീസ് കേസെടുക്കാനും കൂട്ടാക്കിയില്ല. പിന്നീട് സ്ഥലത്തെ കോൺഗ്രസ് പ്രവർത്തകർ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പ്രതിപക്ഷ നേതാവ് മത്സ്യബന്ധനത്തിന് പോകാനുള്ള വഞ്ചി വാങ്ങി നൽകിയത്.

വഞ്ചികൈമാറിയ ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഫ്രാൻസിസ് വലിയപറമ്പിൽ, യുഡിഎഫ് ചെയർമാൻ പി എസ് രഞ്ജിത്ത്, മണ്ഡലം പ്രസിഡണ്ട് മധുലാൽ, ബ്ളോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് അനിൽ ഏലിയാസ്, കെ ആർ ശ്രീരാജ്, ബൂത്ത് പ്രസിഡണ്ട് രാജീവ് വഞ്ചിപുരക്കൽ, തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

Tags:

More in Related News