Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2024 08:06 IST
Share News :
ചേർത്തുപിടിക്കാം വയനാടിനെ
കരുണയുടെ കരങ്ങൾ നീട്ടി കോട്ടയം
⊿ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കലക്ഷൻ സെന്ററുക
കോട്ടയം: വയനാട് ഉരുൾ ദുരിതബാധിതരെ ചേർത്തുനിർത്താൻ കോട്ടയവും. വയനാട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ ശേഖരിക്കാൻ ജില്ലയിൽ 30ഓളം കലക്ഷൻ സെന്ററുകൾ തുറന്നു. ജില്ല ഭരണകൂടം, സന്നദ്ധസംഘടനകൾ, വിവിധ കൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആവശ്യസാധനങ്ങൾ സംഭരിക്കാൻ കേന്ദ്രങ്ങൾ തുറന്നത്.
ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റൂട്ടിൽ സർവിസ് നടത്തുന്ന നാല് സ്വകാര്യ ബസുകൾ ബുധനാഴ്ചത്തെ ടിക്കറ്റ് വരുമാനം വയനാട് ദുരിതബാധിതർക്ക് നൽകുമെന്ന് അറിയിച്ചു. ബസിന് മുന്നിൽ പ്രത്യേക ബാനർ കെട്ടിയായിരുന്നു ഇവർ സർവിസ് നടത്തിയത്.
ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവശ്യസാധനങ്ങൾ സംഭരിക്കൻ കോട്ടയം ബസേലിയസ് കോളജിലാണ് കലക്ഷൻ സെന്റർ ആരംഭിച്ചത്.
ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിലും കലക്ഷൻ സെന്റർ തുറന്നു. എ.ഐ.വൈ.എഫ്, യൂത്ത് കോൺഗ്രസ്, എസ്.എഫ്.ഐ, ബി.ജെ.പി, വിവിധ ക്ലബുകൾ, ഭക്തസംഘടനകൾ, വിവിധ വാട്ട്സ്ആപ്, ഫേസ്ബുക്ക് കൂട്ടായ്മകൾ എന്നിവരുടെ നേതൃത്വത്തിലും വയനാടിനെ ചേർത്തുനിർത്താനുള്ള പ്രവർത്തനം തുടങ്ങി. കൂട്ടിക്കൽ മുസ് ലിം ജമാ അത്തും സഹായ ഹസ്തവുമായി രംഗത്തിിറങ്ങി
Follow us on :
More in Related News
Please select your location.