Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫോക്ക് ലോർ നിറവിൽ ഉമർ പി മാവൂർ.

06 Jul 2024 11:54 IST

UNNICHEKKU .M

Share News :



മുക്കം : ഉമ്മർ പി മാവൂർ 

2022 ലെ ഫോക് ലോർ അക്കാദമി അവാർഡ് ഏറ്റുവാങ്ങി.മൂന്നര പതിറ്റാണ്ട് കാലം ജീവമായി മാപ്പിള കലാരംഗത്തുള്ള യുവ കലാകാരൻ  

 തിരുവനന്തപുരംനിശാഗന്ധിഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ് വിവിധ കലാകാരന്മാരുടെ കൂടെ  ഉപഹാരം ഏറ്റുവാങ്ങിയത്. മുഖ്യമ ന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സാംസ്കാരികമന്ത്രിസജിചെറിയാനിൽനിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. നിലവിൽ കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ മാപ്പിള കല അക്കാദമിയിൽ മാപ്പിള കലാ അധ്യാപകനായ ഉമ്മറിന് സംസ്ഥാന ജില്ലാതലങ്ങളിൽ നിരവധി ആദരവുകളും പുരസ്കാരങ്ങളും ലഭിച്ചിരുന്നു.

 . സംസ്ഥാന ജില്ലാതലങ്ങളിൽ നിരവധി ആദരവുകൾ നേടിയ ഉമ്മർ മാവൂർ കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ മാപ്പിള കലാ അധ്യാപകനാണ്  സ്കൂൾ, കോളേജ് തലങ്ങളിൽ നിരവധി വിദ്യാർഥികളെയും ടീമുകളെയും മാപ്പിള കല പരിശീലിപ്പിച്ചിട്ടുണ്ട്. ഉമ്മർ ചിട്ടപ്പെടുത്തി, പരിശീലിപ്പിച്ച മാപ്പിളപ്പാട്ടും വട്ടപ്പാട്ടും ഒപ്പനയും 

സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ നിരവധി തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിക്കുകച്ചിട്ടുണ്ട്. 

മാവൂർ പാറമ്മൽ പൊയിലിൽ പരേതരായ

ആലിക്കുട്ടി ഹാജിയുടെയും

സൈനബ ഹജ്ജുമ്മയുടെയും മകനാണ്.

അരീക്കോട് സ്വദേശി ജസീലയാണ് ഭാര്യ.  

മക്കൾ: മുഹമ്മദ് ഇറാഷ്, മുഹമ്മദ് ഐസം.

ചിത്രം :ഉമർ പി മാവൂർ

Follow us on :

More in Related News