Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2024 22:18 IST
Share News :
പീരുമേട്:
മുൻപ് ഇരുട്ടിൻ്റെ മറവിൽ ജനവാസമേഖലകളിലെത്തിയിരുന്ന കാട്ടാനകൾ ഇപ്പോൾ പകൽവെളിച്ചത്തിലുമെ
ത്തുന്നു.
ബുധനാഴ്ച സന്ധ്യക്കും രാത്രിയിലുമായി കാട്ടാനകൾ ജനവാസമേഖലയിൽ എത്തി കൃഷി, കുടിവെള്ള ടാങ്ക്അടക്കം നശിപ്പിച്ചു.
പീരുമേട്ടിലെ സർക്കാർ അതിഥി മന്ദിരം, ഐ.എച്ച്.ആർ.ഡി സ്കൂൾ,സബ് ട്രഷറി, എക്സൈസ് ഓഫീസ് എന്നിവ അടക്കം സ്ഥിതി ചെയ്യുന്ന മേഖലയിലാണ് കാട്ടാനകൾ ഇറങ്ങിയിരിക്കുന്നത്.
കാട്ടാനകൾ ജനവാസ മേഖലയിൽ തന്നെ തുടരുന്നതിനാൽ പ്രദേശവാസികൾ ഭീതിയോടെയാണ് കഴിയുന്നത്. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷ ഇല്ലെന്നാണ് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി പീരുമേട്ടിലെ ജനവാസ മേഖലയിൽ കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ് .കൂട്ടമായി എത്തുന്ന കാട്ടാനകൾ രാത്രി സമയങ്ങളിൽ ജനവാസ മേഖലയിലേക്ക് ഇറങ്ങി കൃഷിയിടത്തിൽ വ്യാപക നാശമാണ് വരുത്തുന്നത് .
ഉൾക്കാട്ടിൽ നിന്ന് കാട്ടാനകൾ ജനവാസ മേഖലയിൽ കടക്കാതിരിക്കാൻ ഹാങ്ങിംഗ് ഫെൻസിംഗ് അടക്കമുള്ളവ നിർമ്മിച്ചാൽ വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാകും എന്നാൽ ഇക്കാര്യങ്ങൾക്കൊന്നും നടപടികൾ ഉണ്ടാകുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഓരോ തവണ കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുമ്പോഴും വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് കാട്ടാനകളെ വിരട്ടി ഓടിക്കുന്നത് അല്ലാതെ മറ്റ് നടപടികൾ ഒന്നും ചെയ്യുന്നില്ലെന്നും ആളുകൾ പറയുന്നു. പകൽ ജനവാസ മേഖലക്ക് സമീപം നിലയുറപ്പിച്ച ശേഷം രാത്രി സമയങ്ങളിൽ കൂട്ടമായി കൃഷിയിടത്തിലേക്ക് ഇറങ്ങുകയാണ്. നിരവധി ആളുകൾ മേഖലയിൽ പാർക്കുന്നുണ്ട്.കാട്ടാനശല്യം നിരന്തരമായി ഉണ്ടാകുന്നതിനാൽ സഞ്ചാര സ്വാതന്ത്ര്യം പോലും നഷ്ടപെട്ട നിലയിലാണ് പ്രദേശവാസികൾ.
ക്യാപ് : ബുധനാഴ്ച കൃഷി ഭൂമിയിലെത്തി നാശം വിതച്ച കാട്ടാന
Follow us on :
Tags:
More in Related News
Please select your location.