Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2025 19:51 IST
Share News :
മറ്റത്തൂര്‍ : മണ്ണ് നന്നായാല്‍ എല്ലാം നന്നാവുമെന്ന് നടനും ജൈവകര്‍ഷകനുമായ അനൂപ് ചന്ദ്രന്‍ പറഞ്ഞു. കേരള ജൈവകര്‍ഷക സമിതി മറ്റത്തൂര്‍ യൂനിറ്റ്, ഇത്തുപ്പാടം പ്രകൃതി അഗ്രോ ജൈവകര്‍ഷക കൂട്ടം എന്നിവയുടെ സഹകരണത്തോടെ ജൈവകര്‍ഷകന്‍ ടി.പി വിനയന്റെ നേതൃത്വത്തില്‍ തരിശുനിലങ്ങളിലും വിവിധ വിദ്യാലയങ്ങളിലും നിര്‍മിക്കുന്ന ജൈവ പച്ചക്കറി തോട്ടങ്ങളുടെ ഉദ്ഘാടനം തൈനട്ടുകൊണ്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൃഷിയറിവുകള്‍ പകര്‍ന്നു നല്‍കി കുട്ടികളെ വളര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും പഴമയെ ചേര്‍ത്തുപിടിച്ചും പുതുമയെ ഒപ്പം നിര്‍ത്തിയും മുന്നോട്ടുപോകാന്‍ കഴിയണമെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു. എം.ആര്‍.അനിയന്‍ അധ്യക്ഷത വഹിച്ചു. അക്ഷയശ്രീ അവാര്‍ഡുനേടിയ ടി.പി.വിനയന്‍-വിജിത ദമ്പതികളെ കേരള ജൈവകര്‍ഷസമിതി സംസ്ഥാന സെക്രട്ടറി സതീഷ്‌കുമാര്‍ തുറവൂര്‍ ആദരിച്ചു. ജൈവകര്‍ഷകരായ ശ്രീകല രാജു,എം.ജി.ദീപേഷ്,ജിമ മാത്യു,വി.ആര്‍.ശശി,വി.എം.ഹംസ, വി.കെ.കാസിം,ഭാനുമതി,ടി.വി.സുകുമാരന്‍,രംഭ ബാബു എന്നിവരേയും ആദരിച്ചു. മറ്റത്തൂര്‍ കൃഷി ഓഫിസര്‍ വി.യു.ദിവ്യ സംസാരിച്ചു. ജൈവകര്‍ഷക സമിതി ജില്ല പ്രസിഡന്റ് ടി.എ.ശിവരാമന്‍, മറ്റത്തൂര്‍ യൂണിറ്റ് പ്രസിഡന്‍ര് ടി.ഡി.സഹജന്‍, സെക്രട്ടറി ഷീലരാജന്‍,വെള്ളിക്കുളങ്ങര സഹകരണ ബാങ്ക് പ്രസിഡന്‍ര് ഐ.ആര്‍.ബാലകൃഷ്ണന്‍, മറ്റത്തൂര്‍ സ്വാശ്രയകര്‍ഷക സമിതി പ്രസിഡന്റ് സി.വി.ചന്ദ്രന്‍, ,പി.വി.വേലായുധന്‍, ടി.ഡി.ജയപാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.