Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2024 21:45 IST
Share News :
വയനാട്:ബെയ്‌ലി പാലം കടന്ന് ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. കളക്ടറേറ്റില്‍ മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 5 മുതല്‍ ഒരു ദിവസം രാവിലെ ആറ് മുതല്‍ ഒമ്പത് വരെ ബെയ്‌ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടൂ. കൂടുതല്‍ ആളുകള്‍ വരുന്നത് തെരച്ചിലിനും സന്നദ്ധ പ്രവര്‍ത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.
ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണ്. ഓരോ ദിവസവും ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്.
സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ, പുറത്തുള്ളവര്‍ക്കോ
ഭക്ഷണം നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമില്ല. കളക്ഷന്‍ പോയിന്റില്‍ ഏല്‍പ്പിക്കുന്ന ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും ഗുണമേന്‍മയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഈ ക്രമീകരണം. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്തിന്റെ പഴയ കോണ്ടൂര്‍ മാപ്പും ഡ്രോൺ ഉപയോഗിച്ച് തയ്യാറാക്കിയ പുതിയ മാപ്പും താരതമ്യം ചെയ്ത് സ്ഥലത്ത് മണ്ണും കല്ലും വന്നു കൂടിയതിന് ശേഷമുള്ള ഉയര വ്യത്യാസവും കൂടി കണക്കാക്കി കൂടുതല്‍ പരിശോധന നടത്തും. രണ്ടു മൃതദേഹങ്ങളാണ് ഇന്നത്തെ തിരച്ചിലില്‍ കണ്ടെത്തിയത്. ഒന്ന് പരപ്പന്‍പാറയില്‍ നിന്നും മറ്റൊന്ന് നിലമ്പൂരില്‍ നിന്നും. നിലമ്പൂരില്‍ നിന്നും ഏഴ് ശരീരഭാഗങ്ങളും സൂചിപ്പാറ ഭാഗത്തുനിന്നും ഒരു ശരീരഭാഗവുംലഭിച്ചു.
കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷമുണ്ടാക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്നും, ലൈവ് ആയി വരുന്ന പല ദൃശ്യങ്ങളും ക്യാമ്പിലെ കുട്ടികള്‍ക്ക് ബന്ധുക്കള്‍ക്കും വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ നമ്പറുകള്‍ ലൈവ് ആക്കി നല്‍കുന്നതോടെ കൂടുതല്‍ ആളുകളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
ദുരിത ബാധിത മേഖലയിൽ പരിശോധനയ്ക്ക് മീററ്റിൽ നിന്ന് ആർമിയും പ്രത്യേക പരിശീലനം നേടിയ നാല് 'നായകളെ കൂടി വ്യോമ മാർഗം എത്തിക്കു മെന്ന് മന്ത്രി പറഞ്ഞു
വാര്‍ത്താ സമ്മേളനത്തില്‍ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു, ജില്ലാ കളക്ടര്‍ ഡി .ആര്‍ .മേഘശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.