Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ധന്യ തട്ടിയെടുത്ത പണം ഓൺലൈൻ ചൂതു് കളിക്ക് ഉപയോഗിച്ചു.

26 Jul 2024 19:56 IST

R mohandas

Share News :


കൊല്ലം: വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കൺസൾട്ടൻസി ലിമിറ്റഡിൽ നിന്ന് 20 കോടിയോളം രൂപയുമായി ഒളിവിൽ പോയ പ്രതി ധന്യാ മോഹൻ കീഴടങ്ങി. കൊല്ലം സ്വദേശിനി ധന്യ മോഹൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കീഴടങ്ങിയ പ്രതിയെ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചു.

മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്‍റ് ജനറല്‍ മാനേജരായിരുന്നു ധന്യ മോഹന്‍. 18 വർഷത്തോളമായി ഈ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. റമ്മി കളിക്കുന്നതിനും ആഡംബര ജീവിതം നയിക്കാനുമായിരുന്നു ധന്യ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്നും അച്ഛന്‍റെയും സഹോദരന്‍റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്താണ് യുവതി 20 കോടിയോളം രൂപ തട്ടിയെടുത്തത്. ഓണ്‍ലൈന്‍ റമ്മിയില്‍ നടത്തിയ രണ്ടു കോടിയുടെ ഇടപാടിന് ആദായ നികുതി വകുപ്പ് കണക്കു ചോദിച്ചെത്തിയെങ്കിലും മറുപടി നല്‍കിയില്ല. ഇത് കമ്പനിയിലറിഞ്ഞതോടെയാണ് ഇവർ ഒളിവിൽ പോയത്.


Follow us on :

More in Related News