Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവാതിര ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

26 Jun 2024 20:14 IST

Preyesh kumar

Share News :

മേപ്പയൂർ : മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനും കാർഷിക കർമ്മസേനയും സംയുക്തമായി നടത്തുന്ന തിരുവാതിര ഞാറ്റുവേല ചന്തയും കർഷകസഭകളും പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു.ജൂൺ 26 മുതൽ 28 വരെ 3 ദിവസം നീണ്ട് നിൽക്കുന്ന ചന്ത മേപ്പയൂർ - ചെറുവണ്ണൂർ റോഡിൽ കർഷകർക്കായി ഒരുക്കിയിരിക്കുന്നു. 


 ഫലവൃക്ഷ തൈകൾ (റമ്പൂട്ടാൻ, നെല്ലി, ചാമ്പ, പേര, ചെറുനാരകം തുടങ്ങി മാവ്, പ്ലാവ് ഒട്ട് തൈകൾ ഉൾപ്പെടെ), കുരുമുളക് തൈകൾ (കുറ്റി കുരുമുളക് ഉൾപ്പെടെ), കുറ്റ്യാടി തെങ്ങിൻ തൈകൾ, മോഹിത് നഗർ കവുങ്ങിൻ തൈകൾ, കാസർഗോഡൻ കവുങ്ങിൻ തൈകൾ ,സമ്പുഷ്ടീകരിച്ച ജൈവവളം, ചകിരിച്ചോറ് കമ്പോസ്റ്റ്, പച്ചക്കറി വിത്തുകൾ,

പച്ചക്കറി തൈകൾ, രണ്ടിനം ചെണ്ടുമല്ലി തൈകൾ, HDPE ചട്ടിയിൽ മുളക് തൈ, സ്യൂഡോമോണസ്, ട്രൈക്കോഡെർമ തുടങ്ങിവ മിതമായ നിരക്കിൽ ചന്തയിൽ ഒരുക്കിയിട്ടുണ്ട്.


പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ സുനിൽ വടക്കയിൽ അദ്ധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർ ഡോ. ആർ.എ. അപർണ പദ്ധതി വിശദീകരണം നടത്തി.വിദ്യാഭ്യാസ - ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ,കൃഷി അസിസ്റ്റൻ്റ്മാരായ എസ്.സുഷേണൻ, സി.എസ്. സ്നേഹ, രാഷ്ട്രീയ സാമൂഹ്യപ്രവർത്തകരായ കെ.വി. നാരായണൻ, കെ.കെ. കുഞ്ഞിരാമൻ, കെ.കെ .മൊയ്തീൻ മാസ്റ്റർ, ഷീബ,എ.എം. ദാമോദരൻ, ടി.എം .സരിത എന്നിവർ സംസാരിച്ചു. കുഞ്ഞിരാമൻ കിടാവ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.എം കൃഷ്ണൻ നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News