Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മുണ്ടാറിൽ ശക്തമായ കാറ്റിലും മഴയിലും ഓട് മേഞ്ഞ വീട് തകർന്ന കുടുംബത്തിന് കൈത്താങ്ങായി റേഷൻ വ്യാപാരികൾ.

28 Aug 2024 14:49 IST

santhosh sharma.v

Share News :

വൈക്കം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീട് നഷ്ടപ്പെട്ട കല്ലറ പഞ്ചായത്ത് ഒന്നാം വാർഡിലെ മുണ്ടാർ ശ്രീ നാരായണ മന്ദിരത്തിൽ ജഗദീശനും കുടുംബത്തിനും വൈക്കം താലൂക്കിലെ റേഷൻ വ്യാപാരികളുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകും. കഴിഞ്ഞ 17 ന് പുലർച്ചെ മഴക്കൊപ്പം വീശിയ ശക്തമായ കാറ്റിലാണ്

പ്രദേശത്തെ റേഷൻകടയുടമ കൂടിയായ

ജഗദീശൻ്റ ഓട് മേഞ്ഞ വീടിൻ്റെ മേൽക്കൂര ഉൾപ്പടെ തകർന്ന് വീണത്. സംഭവ സമയത്ത് ജഗദീശനും ഭാര്യയും രണ്ട് മക്കളും ജഗദീശൻ്റെ മാതാവും ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മച്ച് ഉണ്ടായിരുന്നതിനാലാണ് ആളപായം ഉണ്ടാകാതെ രക്ഷപ്പെട്ടത്. നിർദ്ധനരായ കുടുംബത്തിന് കിടപ്പാടം നഷ്ടമായതോടെ ഇവർക്ക് വാസയോഗ്യമായ ഭവനം

പുനർനിർമ്മിച്ചു നൽകാൻ താലൂക്കിലെ റേഷൻ വ്യാപാരികൾ ഒന്നടങ്കം തയ്യാറായി മുമ്പോട്ടു വരികയായിരുന്നു. പ്രദേശവാസികളായ നാട്ടുകാർക്കൊപ്പം റേഷൻ വ്യാപാരികളും ചേർന്നാണ് കഴിഞ്ഞ ദിവസം തകർന്ന വീണ വീടിൻ്റെ അവശിഷ്ടങ്ങൾ എടുത്തുനീക്കി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ചിങ്ങമാസത്തിലെ തിരുവോണനാളിനുമുമ്പായി വീടിൻ്റെ നിർമ്മാണം പൂർത്തീകരിച്ച് തിരുവോണ ആഘോഷം ഇവർക്ക് സ്വന്തം വീട്ടിൽ നടത്താൻ കഴിയുന്ന തരത്തിൽ

പൂർത്തീകരിച്ച് നൽകുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി വി. ജോസഫ് , ജില്ലാ വൈസ്പ്രസിഡൻ്റ് അജീഷ് പി. നായർ, ജില്ലാ സെക്രട്ടറി എൻ.ജെ. ഷാജി, താലൂക്ക് പ്രസിഡൻ്റ് ഐ.ജോർ കുട്ടി, താലൂക്ക് സെക്രട്ടറി വിജയൻ ഇടയത്ത് , മിനി. നാരായണൻ എന്നിവർ പറഞ്ഞു. താലൂക്കിലെ മുഴുവൻ റേഷൻ വ്യാപാരികളും ഈ ഉദ്യമത്തിൽ പങ്കാളികളാകും. മുണ്ടാർ ഭാഗത്തെ എസ്. എൻ ഡി .പി . ശാഖാ പ്രവർത്തകരും വേണ്ട സഹായങ്ങൾ വഗ്ദാനം ചെയ്തിട്ടുണ്ട്.

Follow us on :

More in Related News