Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലടിക്കോട് അപകടം: കാർ അമിത വേഗതയിൽ; വാഹനത്തിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തിയെന്ന് പോലീസ്

23 Oct 2024 09:49 IST

Shafeek cn

Share News :

പാലക്കാട് കല്ലടിക്കോട് അപകടത്തില്‍പ്പെട്ട കാര്‍ അമിതവേഗത്തില്‍ ആയിരുന്നെന്നു പൊലീസ്. കാറില്‍നിന്നു മദ്യക്കുപ്പി കണ്ടെത്തിയെന്നും യാത്രക്കാര്‍ മദ്യപിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും കല്ലടിക്കോട് പൊലീസ് പറഞ്ഞു.


ഇന്നലെ രാത്രി കാറും ലോറിയും കൂട്ടിയിടിച്ച് 5 യുവാക്കളാണ് മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തെറ്റായ ദിശയിലെത്തിയ കാര്‍ ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നെന്നും അമിതവേഗമാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനമെന്നും കല്ലടിക്കോട് സിഐ എം.ഷഹീര്‍ പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തെറ്റായ ദിശയിലെത്തി കാര്‍ ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


'എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാലെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളു. അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് വരുകയാണ്. കാറില്‍ നിന്ന് മദ്യമുള്ള കുപ്പികളും ഒഴിഞ്ഞ കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഏറെ ശ്രമകരമായാണ് കാര്‍ വലിച്ച് പുറത്തെടുത്തത്.' രാവിലെയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുമെന്നും സിഐ പറഞ്ഞു.


അതേസമയം അപകടത്തില്‍ മരിച്ച അഞ്ചുപേരെയും തിരിച്ചറിഞ്ഞു. ഇന്നലെ നാലുപേരെയാണ് തിരിച്ചറിഞ്ഞത്. പാലക്കാട് തച്ചമ്പാറ സ്വദേശി മഹേഷ് ആണ് മരിച്ച അഞ്ചാമത്തെയാള്‍. കോങ്ങാട് സ്വദേശികളായ വിഷ്ണു, വിജീഷ്, രമേഷ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്‌സല്‍ എന്നിവരാണ് മരിച്ച മറ്റു നാലുപേര്‍. മരിച്ചവരുടെ മൃതദേഹം കോങ്ങാട് ബസ്സ്റ്റാന്റിന് സമീപം ഒന്നിച്ച് പൊതുദര്‍ശനത്തിന് വെക്കും.


Follow us on :

More in Related News