Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്ത് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിലെ പ്രതിക്ക് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

18 Jul 2025 15:53 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറത്ത് 167 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിലെ ഒന്നാം പ്രതിക്ക് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെർപ്പുളശ്ശേരി സ്വദേശി പാലാട്ടു പറമ്പിൽ വീട്ടിൽ ജാബിർ(30)നെയാണ് കോടതി ശിക്ഷിച്ചത്.


2020 ഒക്ടോബർ മൂന്നാം തിയതി മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്. കലാമുദ്ദീനും സംഘവും ചേർന്നാണ് ദോസ്ത് പിക്കപ്പിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവ് പിടികൂടിയത്. എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ആർ.എൻ ബൈജു ആണ് കേസിൻ്റെ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്.


മഞ്ചേരി NDPS കോടതി ജഡ്ജ് വർഗ്ഗീസ്.ടി.ജി യാണ് പ്രതിക്കുള്ള ശിക്ഷ വിധിച്ചത്. ഇതേ കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികൾക്ക് നേരത്തെ തന്നെ  സമാനശിക്ഷ മഞ്ചേരി NDPS കോടതി വിധിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് സുരേഷ്.പി ഹാജരായി.



Follow us on :

More in Related News