Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jul 2024 15:40 IST
Share News :
കോട്ടയം: ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി കോട്ടയം കൈപ്പുഴ സ്വദേശി സോജൻ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. കൺസർവേറ്റീവ് പാർട്ടിയുടെ കോട്ടയായി അറിയപ്പെട്ടിരുന്ന ആഷ്ഫോർഡിൽ നിന്നാണ് ലേബർ പാർട്ടിയെ പ്രതിനിധീകരിച്ച് സോജൻ വിജയിച്ചത്. യുകെയിൽ ഇത്തരമൊരു സ്ഥാനം വഹിക്കുന്ന ആദ്യ കേരളീയ വംശജനാണ് ഇദ്ദേഹം. ആഷ്‌ഫോർഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്‌സിങ് മേധാവിയുമാണ് സോജൻ ജോസഫ്. 2002 മുതൽ പൊതുരംഗത്ത് പ്രവർത്തിക്കുന്ന സോജന് മികച്ച അനുഭവസമ്പത്തുണ്ട്. ‘ആഷ്‌ഫോർഡിൽ നിന്നുള്ള പാർലമെന്ററി അംഗമായി തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമായ നേട്ടമായി കണക്കാക്കുന്നു എന്ന സോജൻ ജോസഫ് അറിയിച്ചു. എൻഎച്ച്എസ് സേവനങ്ങൾ, സാമൂഹിക പരിചരണം, റോഡ്, ബിസിനസ്, ജീവിതച്ചെലവ് തുടങ്ങിയ നിർണായകമായ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാനും, സമൂഹത്തിന് വേണ്ടി നിലകൊള്ളാനും മുഴുവൻ സമയ എംപി ആയി നിലകൊള്ളും എന്ന് അദ്ദേഹം അറിയിച്ചു.കൺസർവേറ്റീവ് പാർട്ടിയുടെ 139 വർഷത്തെ വിജയഗാഥക്ക് വിരാമമിട്ടാണ് ആഷ്ഫോർഡിൽ നിന്നും ലേബർ പാർട്ടിയുടെ ആദ്യ എം.പിയായി സോജൻ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്. സിറ്റിംഗ് എം.പി. ഡാമിയൻഗ്രീനിൻ്റെ 27 വർഷത്തെ കുത്തക സീറ്റാണ് സോജൻ ജോസഫ് എന്ന കോട്ടയംകാരൻ പിടിച്ചെടുത്തത്.
Follow us on :
Tags:
More in Related News
Please select your location.