Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2025 17:00 IST
Share News :
കോട്ടക്കൽ : സ്കൗട്ട് ആൻഡ് ഗൈഡ്സ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയുടെ അനാസ്ഥ വിദ്യാഭ്യാസ ജില്ലാ ഓഫീസറുമായി എം എസ് എഫ് കോട്ടക്കൽ മുൻസിപ്പൽ കമ്മറ്റി ഭാരവാഹികൾ ചർച്ച നടത്തി. രാജഭവനിൽ വെച്ച് കഴിഞ്ഞ മാസം നടന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്പുരസ്കാർ അവാർഡ് ദാന ചടങ്ങിൽ അവാർഡ് ജേതാവ് കോട്ടക്കൽ സ്വദേശി മുഹമ്മദ് ഷെഗിൽ എന്ന വിദ്യാർത്ഥിക്ക് ജില്ലാ കമ്മിറ്റിയുടെ അനാസ്ഥ കാരണം തിരുവനന്തപുരത്ത് പോയി പങ്കെടുക്കാൻ കഴിയാതെ തിരികെ മടങ്ങേണ്ടി വന്ന വിഷയത്തിൽ താനൂരിൽ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി യോഗവും, എടരിക്കോട് വെച്ച് നടന്ന അധ്യാപക റീഫ്രഷ്മെന്റ് കോഴ്സ് ഉപരോധിക്കുകയും ചെയ്ത സാഹചര്യത്തിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ചർച്ചക്ക് തയ്യാറായത്.
വിദ്യാഭ്യാസ ജില്ല കാര്യാലയത്തിൽ വെച്ചായിരുന്നു ചർച്ച നടന്നത്. എടരിക്കോട് വെച്ച് നടന്ന ഹയർസെക്കൻഡറി അധ്യാപക റീഫ്രഷ്മെന്റ് കോഴ്സ് ഉപരോധത്തിനിടെ സമരക്കാർക്ക് മുമ്പിൽ വെച്ച് രാജി വെച്ചു. വിദ്യാഭ്യാസ ജില്ല സ്കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന-ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ വിദ്യാഭ്യാസ ജില്ല ഓഫീസർ സമരക്കാരുടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കുമെന്നും ഉന്നതലങ്ങൾ അറിയിക്കുമെന്നും രണ്ടാഴ്ചക്കകം വിദ്യാഭ്യാസ ജില്ല സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാഭ്യാസ ജില്ല യോഗം ചേരുകയും അതിന്മേൽ തുടർ നടപടികൾ ഉണ്ടാകുമെന്ന് അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ ചർച്ച അവസാനിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ.എം ഖലീൽ, യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ സെക്രട്ടറി മബ്റൂഖ് കറുത്തേടത്ത്, എം.എസ്.എഫ് മലപ്പുറം ജില്ല സെക്രട്ടറി അർഷാദ് ചെട്ടിപ്പടി, റോവേഴ്സ് അംഗങ്ങളായ സലാഹുദ്ദീൻ, മുഹമ്മദ് ഷെഗിൽ, ജിബിൻ മുജീബ്, ബാസിത്ത് അരീക്കൻ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.