Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോരുത്തോടുകാര്‍ കുടിവെളളമില്ലാതെ വലയുന്നു,പഞ്ചായത്തുവക വിതരണത്തില്‍ വിവേചനമെന്നാക്ഷേപം .ഇന്ന് അടിയന്തിര പഞ്ചായത്തു കമ്മറ്റി,.

07 May 2024 08:42 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം:

കോട്ടയം ജില്ലയുടെ കിഴക്കേ അറ്റമായ കോരുത്തോട് പഞ്ചായത്തില്‍ കുടിവെളളം കിട്ടാക്കനിയായിരിക്കുന്നു.വേനല്‍ ചൂട് ശക്തമായതോടെ മേഖലയിലെ എല്ലാ ജലസ്രോതസ്സുകളും വറ്റിവരണ്ടതിനെ തുടര്‍ന്നു ജനം ബുദ്ധിമുട്ടിലായിരിക്കുകയാണ്. കുടിവെളള വിതരണത്തിനായി ഗ്രാമപഞ്ചായത്ത് അഞ്ചുലക്ഷം രൂപ ഈ വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി നടപ്പിലാക്കുകയായിരുന്നു.എന്നാല്‍ ഈകുടിവെളള വിതരണത്തിലാണ് ആക്ഷേപേം ശക്തമായിരിക്കുന്നത്.വാര്‍ഡ് തലങ്ങളില്‍ വിവിധ ദിവസങ്ങളിലായി വെളളം വിതരണം നടത്തി വന്നിരുന്നതില്‍ പഞ്ചായത്ത് പ്രസിഡന്റ് വിവേചനം കാട്ടിയെന്നാക്ഷേപവുമായി ഒരു പഞ്ചായത്തംഗം രംഗത്തു വന്നിരിക്കുന്നത്.പനക്കച്ചിറ പാറമടമേഖലയില്‍ ആവശ്യത്തിനു വെളളം നല്‍#കാന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈന്‍ തയ്യാറായില്ലന്നു വാര്‍ഡ് മെമ്പര്‍ ജയദേവന്‍ ആക്ഷേപവുമായരംഗത്തു വന്നതാണിപ്പോള്‍ വിവാദമായിരിക്കുന്നത്.ജലക്ഷാമമില്ലാത്ത പ്രദേശത്തേക്ക് അനാവശ്യമായി വെളളം വിതരണം നടത്തുമ്പോഴും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശങ്ങളെ അവഗണിച്ചന്നാണ് പരാതി.



            എന്നാല്‍ ഒരുവാര്‍ഡിനെയും അവഗണിച്ചിട്ടില്ലന്നു പ്രസിഡന്റ് പറയുന്നു. ടെണ്ടറും ഈ-ടെണ്ടര്‍ നടപടിയും സ്വീകരിക്കുയും ചെയ്തിട്ടും പദ്ധതി നടപ്പിലാക്കാന്‍ കരാര്‍കാര്‍ രംഗത്തു വരാതിരുന്നതിനെ തുടര്‍ന്നു ക്വട്ടേഷന്‍ വിളിക്കുകയായിരുന്നുവത്രെ. എന്നാല്‍ അമിത ചാര്‍ജ് ഉള്‍പ്പെടുത്തി സ്വകാര്യ വ്യക്തി നല്‍കിയ ക്വട്ടേഷന്‍പഞ്ചായത്ത് കമ്മറ്റി തളളിയതിനെ തുടര്‍ന്നാണ് മറ്റൊരാള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്.മുണ്ടക്കയം സ്വദേശിയായ സ്വകാര്യ വ്യക്തിയാണ് പ്രദേശത്ത് വെളളവിതരണം നടത്തിവരുന്നത്.വെളളം വിതറം നടത്തുന്നതില്‍ യാതൊരു വിവേചനവും ഇതുവരെ ഉണ്ടായിട്ടില്ലന്നും ഇതു സംബന്ധിച്ചു ഒരു പഞ്ചായത്തംഗം പരാതി പറഞ്ഞത് ഗൗരവമായി കാണുന്നതായും പഞ്ചായത്ത് സെക്രട്ടറി രജനിമോളും പറയുന്നു.കുടിവെളള വിതരണം സംബന്ധിച്ചു പരിഹാരമുണ്ടാക്കാന്‍ ഇന്ന് അടിയന്തിര പഞ്ചായത്തു കമ്മറ്റിയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

............................................................................................................................................

കോരുത്തോട് പഞ്ചായത്തിലെ പനക്കച്ചിറ, പാറമട പ്രദേശങ്ങളില്‍ വെളളം വിതരണം ചെയ്യുന്നതില്‍ പഞ്ചായത്ത് പ്രസിഡന്റ് വിവേചനം കാട്ടുകയാണ്..ഈ നില തുടര്‍ന്നാല്‍ പരസ്യപ്രതിഷേധവുമായി രംഗത്തുവരും. വെളളത്തിനായി ജോലിയും കൂലിയും ഉപേക്ഷിച്ചു പാത്രവുമായി കാത്തിരുന്നവര്‍ വെറുംകയ്യോടെ മടങ്ങി

  ജയദേവന്‍ കൊടിത്തോട്ടത്തില്‍ (പഞ്ചായത്തംഗം)

.......................................................................................................


കുടിവെളള വിതരണത്തില്‍ യാതൊരു വിവേചനവും കാട്ടിയിട്ടില്ല.

പഞ്ചായത്തംഗം ആവശ്യപ്പെട്ടതനുസരിച്ചു കൃത്യമായി വെളളം വിതരണം ചെയ്തിട്ടുണ്ട്.മറ്റുവാര്‍ഡുകളിലും വെളളം വിതരണം ചെയ്യുന്നതിനാല്‍ അതിന്റേതായ കാലതാമസം മാത്രമാണ് ഉണ്ടായരിക്കുന്നത്.മറിച്ചുളള ആക്ഷേപം വ്യാജമാണ്

ശ്രീജ ഷൈന്‍( പഞ്ചായത്ത് പ്രസിഡന്റ്)

.......................................................................................................................................................

പഞ്ചായത്തിലെ കുടിവെളളക്ഷാമം പരിഹരിക്കാന്‍വിവേചനം കാട്ടിയതായി പഞ്ചായത്ത് അംഗം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട

്. പരിേേശാധിക്കും പഞ്ചായത്ത് കമ്മറ്റിയുമായി ആലോചിച്ചു വേണ്ടത് ചെയ്യും

രജനിമോള്‍ ടി.ഡി.(പഞ്ചായത്ത് സെക്രട്ടറി.)

Follow us on :

Tags:

More in Related News