Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2025 20:45 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി കെട്ടുങ്ങൽ പൊതു ശ്മാശനത്തിലെ അറ്റകുറ്റ പണികൾ പൂർത്തിയാക്കി. ശ്മാശാനത്തിലെ വൈദ്യുതി കണക്ഷൻ ശരിയാക്കുകയും വയറിങ്, പ്ലംബിംഗ് വർക്കുകൾ പൂർത്തീകരിച്ച് മോട്ടോർ സ്ഥാപിക്കുകയും ചെയ്തതായി പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് എൻലൈറ്റ് ന്യൂസിനെ അറിയിച്ചു.
ഈ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നവീകരണ പ്രവർത്തി
നടത്തുമെന്നും ചെയർമാൻ അറിയിച്ചു. കൗൺസിലർ ദീപ, അസിസ്റ്റന്റ് എഞ്ചിനീയർ ഇൻ ചാർജ് പരമേശ്വരൻ, ഓവർസിയർ ജിതിൻ എന്നിവർ ശ്മശാനം സന്ദർശിച്ച് പ്രവർത്തികൾ വിലയിരുത്തി.
ഇരുട്ടിലായ ശ്മശാനത്തിലെ ദുരിതമുഖം വെളിവാക്കി എൻലൈറ്റ് ന്യൂസ് പുറത്ത് വിട്ട വാർത്തയെ തുടർന്നാണ് അടിയന്തിര നടപടി സ്വീകരിച്ചത്.
Follow us on :
Tags:
More in Related News
Please select your location.