Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2024 23:58 IST
Share News :
വൈക്കം: വഴിയോര കച്ചവട തൊഴിലാളികളെ അനധികൃതമായി ഒഴിപ്പിക്കാനുള്ള നഗരസഭയുടേയും പോലീസിന്റെയും നീക്കത്തെ പ്രതിരോധിച്ച സിപിഐ-എഐടിയുസി നേതാക്കളെ മര്‍ദ്ധിച്ച പോലീസ് നടപടിയിൽ പ്രതിക്ഷേധിച്ച് നാളെ ( ആഗസ്റ്റ് 22) വ്യാഴാഴ്ച രാവിലെ 10ന് സി പി ഐ വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.
വഴിയോര കച്ചവട തൊഴിലാളി നിയമം പാലിക്കാതെ ഇവരെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ എഐടിയുസി നല്‍കിയ നിവേദനത്തേയും അതേത്തുടര്‍ന്നു നടന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനങ്ങളേയും കാറ്റില്‍പറത്തിക്കൊണ്ടാണ് നഗരസഭയും വിവിധ വകുപ്പ് അധികൃതരും ഒഴിപ്പിക്കാനെത്തിയതെന്നും
ഇതിനെ ചെറുത്ത നേതാക്കളെ പോലീസ് മര്‍ദ്ധിക്കുകയാണ് ഉണ്ടായതെന്നും നേതാക്കൾ ആരോപിച്ചു. സിപിഐ ജില്ലാ എക്‌സി. അംഗം ടി.എന്‍ രമേശന്‍, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസി. സെക്രട്ടറി പി. പ്രദീപ്, മുന്‍നഗരസഭ ചെയര്‍മാന്‍മാരായ എന്‍. അനില്‍ ബിശ്വാസ്, ഡി. രഞ്ജിത് കുമാർ വഴിയോര തൊഴിലാളി യൂണിയന്‍ (എഐടിയുസി) വൈസ് പ്രസിഡന്റ് സുകുമാരന്‍, ജോയിന്റ് സെക്രട്ടറി മനോഹരന്‍ തുടങ്ങിയവർക്ക് പരിക്കേറ്റു.ഇതിൽ നാല് പേർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സി.കെ ആശയുടെ എംഎല്‍എയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്റെ അകത്ത് ബുധനാഴ്ച വൈകിട്ട് കുത്തിയിരിപ്പ് സത്യഗ്രഹം നടത്തിയതിനെ തുടർന്നാണ് ഡി.വൈ.എസ്.പി ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി അറസ്റ്റ് ചെയ്തവരെ വിട്ടയച്ചത്. പോലീസ്, നഗരസഭ അധികാരികളുടെ ജനാധിപത്യവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് നാളെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുന്നതെന്ന് നേതാക്കൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.