Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന കൃഷിവകുപ്പ് സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ (എസ്.എച്ച്.എം.) മുഖേന കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ കൂണ്‍ ഗ്രാമം പദ്ധതി നടപ്പാക്കുന്നു.

01 Aug 2024 18:57 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: സംസ്ഥാന കൃഷിവകുപ്പ് സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ (എസ്.എച്ച്.എം.) മുഖേന കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ കൂണ്‍ ഗ്രാമം പദ്ധതി നടപ്പാക്കുന്നു. 30.25 ലക്ഷം രൂപയുടെ ധനസഹായമാണ് പദ്ധതിയിലൂടെ കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ബ്ലോക്കിലെ തലയോലപ്പറമ്പ്, വെള്ളൂര്‍, കല്ലറ, മുളക്കുളം, കടുത്തുരുത്തി, ഞീഴൂര്‍ എന്നീ ആറു പഞ്ചായത്തുകളിലെ കൃഷിഭവന്‍ വഴിയാണ് പദ്ധതി നടപ്പാക്കുക. താത്പ്പര്യമുള്ള കര്‍ഷകര്‍ താമസിക്കുന്ന പഞ്ചായത്തിലെ കൃഷിഭവന്‍ വഴി അപേക്ഷ സമര്‍പ്പിക്കണമെന്ന് കടുത്തുരുത്തി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പദ്ധതിയിലൂടെ ആറ് സ്‌കീമുകളാണ് നടപ്പാക്കുന്നത്. ഒന്ന്. ചെറിയ കൂണ്‍ യൂണീറ്റുകള്‍-100 എണ്ണം, രണ്ട്. വലിയ കൂണ്‍ യൂണീറ്റുകള്‍-രണ്ടെണ്ണം, മൂന്ന്. കൂണ്‍ വിത്ത് ഉത്പാദന യൂണീറ്റ്-ഒന്ന്, നാല്. പ്രിസര്‍വേഷന്‍ യൂണീറ്റ്-മൂന്ന്, അഞ്ച്. പാക്ക് ഹൗസ്-രണ്ട്, ആറ്. കമ്പോസ്റ്റ് യൂണീറ്റ്-10. ചെറിയ കൂണ്‍ യൂണീറ്റില്‍ ഒരുസമയം 100 ബെഡില്‍ കൂണുകള്‍ ഉത്പാദിപ്പിക്കണം. 11,250 രൂപയാണ് സബ്‌സീഡി നല്‍കുക. ഷെഡ്, കച്ചി, കൂണ്‍വിത്ത് കവര്‍ എന്നിവയ്ക്കാണ് ധനസഹായം നല്‍കുന്നത്. വലിയകൂണ്‍ യൂണീറ്റില്‍ ഒരുസമയം 300 ബെഡില്‍ കൂണ്‍ ഉത്പാദിപ്പിക്കണം. കൂണ്‍ ഉത്പാദിപ്പിക്കുന്നതിനുള്ള കോണ്‍ക്രീറ്റ് ഷെഡ്, ഫോഗര്‍, ഫാന്‍, വിത്ത്, മറ്റ് ഉത്പാദനോപാധികള്‍ എന്നിവയ്ക്ക് ആനുകൂല്യം ലഭിക്കും. പരമാവധി രണ്ട് ലക്ഷം രൂപ സബ്‌സീഡി നല്‍കും. കൂണ്‍ വിത്ത് ഉത്പാദന യൂണീറ്റ് തുടങ്ങുന്നതിന് ലാമിനാര്‍ എയര്‍ ഫ്‌ളോ ചേമ്പര്‍, ഓട്ടോക്ലേവ്, എയര്‍ കണ്ടീഷണര്‍, ഇലക്ട്രിക് ബാലന്‍സ് എന്നിവയ്ക്കായി പരമാവധി രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കും. പ്രിസര്‍വേഷന്‍ യൂണീറ്റിന് ഒരു ലക്ഷം രൂപയും പാക്ക് ഹൗസിന് രണ്ട് ലക്ഷവും കമ്പോസ്റ്റ് യൂണീറ്റിന് 50,000 രൂപയും സബ്‌സീഡി ലഭിക്കും.

Follow us on :

More in Related News