Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2025 13:45 IST
Share News :
പരപ്പനങ്ങാടി : ഒന്നായൊരുങ്ങാം മുന്നേ ഒരുങ്ങാം.. വേറിട്ട പഠനാനുഭവങ്ങളുമായി ചിറകടിച്ച് ചിറകടിച്ച്പറന്നുയർന്നുകൊണ്ട് തീരദേശമേഖലയിലേക്ക് എത്തിച്ചേരുകയാണ് എ എം എൽ പി എസ് നെടുവ സൗത്ത്. 'ഓരോ വർഷവും പുതുമയാർന്ന പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമായ ഈ വിദ്യാലയത്തിലേക്ക് ഈ വർഷം ഒന്നാം ക്ലാസിലേക്ക് 70 പരം കുട്ടികളാണ് എത്തിച്ചേർന്നിരിക്കുന്നത് . അവധിക്കാല അധ്യാപക പരിശീലന ആശയങ്ങൾ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയ മികവിനായി പ്രവർത്തിക്കുകയാണ് ഇവിടുത്തെ അധ്യാപകർ ഒന്നടങ്കം.
'ജൂൺ മാസത്തിൽ ആദ്യത്തെ രണ്ടാഴ്ച ഒന്നാം ക്ലാസിലെ കുട്ടികൾക്ക് നൽകേണ്ട ഒന്നൊരുക്കം സന്നദ്ധ പ്രവർത്തനങ്ങൾ അതിനുശേഷം ഞങ്ങളുടെ വിദ്യാലയം സന്തോഷ വിദ്യാലയം ക്ലസ് മുറികളിൽ സൂമ്പ ഡാൻസിന്റെ പ്രാധാന്യം ലഹരി ബോദവൽക്കരണം ഓരോ കുട്ടിയും പൂർണമായും മികവിലേക്ക് തുടങ്ങിയ മേഖലകളിൽ നിന്നുകൊണ്ട് രക്ഷിതാക്കൾക്ക് ഏകദിന ശിൽപ്പശാല നടത്തി. അമ്മയുടെ മടിത്തട്ടിൽ നിന്ന് അടർത്തിമാറ്റി വിദ്യാലയത്തിൽ എത്തിച്ചേർന്ന ഒന്നാം ക്ലാസ് കുരുന്നുകൾക്ക് എ എം എൽ പി എസ് നെടുവാ സൗത്തിലെ അധ്യാപികഅമ്മമാർ ഉണ്ട് എന്ന് തെളിയിക്കുക കൂടിയായിരുന്നു. ഏകദിന ശില്പശാലയിൽ .എച്ച് എം സുനു ടീച്ചർ എസ് ആര് ജി കൺവീനർ ഷാഗി ടീച്ചർ പി ടി എ പ്രസിഡന് ജലീല്‍ ചുക്കാന്‍ മാനേജര്‍ കുഞ്ഞമ്മദു എന്നിവര്‍ പങ്കെടുത്തു. അധ്യാപകരായ ബിന്ദു, രജിത, മുബീന എന്നിവരുടെ നേതൃത്വത്തിൽ പുതുതായി ഒന്നാം ക്ലാസിൽ എത്തിയ മുഴുവൻ രക്ഷിതാക്കൾക്കും ഒന്നാം ക്ലാസിലെ പഠന അനുഭവങ്ങളെ നേർക്കാഴ്ച്ചകളാക്കി മാറ്റുകയായിരുന്നു.ഞങ്ങളുടെ മക്കൾ ഇവിടം സുരക്ഷിതരാണ്, ഞങ്ങളുടെ മക്കൾ അക്കാദമിക മികവുകൊണ്ട് വാനിൽ ഉയർന്നു പറക്കട്ടെ, എന്നാണ് രക്ഷിതാക്കൾ ഈ ശില്പശാലയെ വിലയിരുത്തിയത്
Follow us on :
Tags:
More in Related News
Please select your location.