Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള മെഡിക്കൽക്യാമ്പ് സമാപനവും ഉന്നത വിജയം കൈവരിച്ച ഭിന്നശേഷി കുട്ടികൾക്കുള്ള ആദരവും

02 Jul 2024 16:26 IST

WILSON MECHERY

Share News :

അന്നമനട:

    2024-25 അധ്യയനവർഷത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്കുള്ള മെഡിക്കൽ ക്യാമ്പിന്റെ സമാപനവും  എസ് എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം വരിച്ച ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആദരവ് നൽകുന്ന ചടങ്ങും അന്നമനട ഗവ. യു.പി സ്കൂൾ ഹാളിൽ വച്ച് നടന്നു. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിനോദ് P V അധ്യക്ഷനായ ചടങ്ങിൽ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രേഖ ഷാൻ്റി ഉദ്ഘാടന കർമ്മം നിർവഹിക്കുകയും SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ മാസ്റ്റർ അസീബ് അലിക്ക് പുരസ്കാരം സമർപ്പിക്കുകയും ചെയ്തു. മാള പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.സി രവി ,അന്നമനട ഗവൺമെൻറ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ്. സൈന പി.ബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ജെയ്നി ജോസഫ് ചടങ്ങിന് സ്വാഗതം ആശംസിക്കുകയും പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു.സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയ ജിൻസി ജോസ് യോഗത്തിന് നന്ദി അർപ്പിച്ച് സംസാരിച്ചു. ചാലക്കുടി ഗവൺമെൻറ് താലൂക്ക് ഹോസ്പിറ്റലിലെ സിവിൽ സർജനായ ഡോ കെ പി ജയകുമാർ ചലനപരിമിതിയുള്ള കുട്ടികളുടെ ക്യാമ്പിന് നേതൃത്വം നൽകി. കുന്നംകുളം ജോൺ റിഹാബ് സെൻ്ററിലെ ടെക്നീഷ്യൻ പ്രീജോ ജോൺ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ഓർത്തോ ഉപകരണങ്ങളുടെ അളവെടുപ്പ് നടത്തി. .ആളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രതി സുരേഷ്,വാർഡ് മെമ്പർ ഓമന ജോർജ്, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ബ്രിജി കെ.ബി എന്നിവർ ക്യാമ്പ് സന്ദർശിച്ചു വിലയിരുത്തി. 45 കുട്ടികൾ പങ്കെടുത്ത ക്യാമ്പ് ഉച്ചയ്ക്ക് രണ്ടു മണിക്ക് സമാപിച്ചു.

Follow us on :

More in Related News